Connect with us

കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു

News

കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു

കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു

നടി ഇഷ ആല്യ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ. ബുധനാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ ഹൌറ ഹൈവേയിലാണ് സംഭവം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന വിവരം. റാഞ്ചിയില്‍ നിന്നും കൊല്‍ക്കത്തയിലേയ്ക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു നടിയും കുടുംബവും.

ഇഷ്യ ആല്യയ്‌ക്കൊപ്പം ഭര്‍ത്താവ് പ്രകാശ് കുമാറും, മൂന്ന് വയസ് പ്രായമായ കുഞ്ഞുമാണ് ഉണ്ടായിരുന്നത്. പ്രകാശ് കുമാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ആറുമണിയൊടെ പ്രകാശ് മൂത്രമൊഴിക്കാനായി വണ്ടി നിര്‍ത്തി പുറത്തിറങ്ങിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞത്.

ഇവരെ എതിര്‍ക്കാന്‍ ഇഷ ആലിയ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ പോയന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ. യഥാര്‍ത്ഥ പേര് റിയ കുമാരി എന്നാണ്. ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. ഇതിന് പിന്നാലെ പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘ഷോപ്പിംഗ് നടത്താനാണ് കൊല്‍ക്കത്തയിലേയ്ക്ക് പോയത്. പുലര്‍ച്ചെ ആ സമയത്ത് മൂന്ന് വയസുള്ള മകള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിരുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഇഷ അപ്പോള്‍ കാര്‍ ഒതുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങി.

പെട്ടെന്ന് ഒരു വെള്ള നിറമുള്ള കാര്‍ ഞങ്ങളുടെ പുറകില്‍ വന്നു നിന്നു. അതില്‍ നിന്നും മൂന്ന് പേര്‍ ഇറങ്ങി. ഒരാള്‍ എന്നെ ആക്രമിച്ചു. ആയാള്‍ എന്റെ പേഴ്‌സ് കവര്‍ന്നു. പെട്ടെന്ന് ഇഷയുടെ നിലവിളിയും വെടിയൊച്ചയും കേട്ടു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു’ എന്നാണ് പ്രകാശ് കുമാര്‍ മാധ്യമങ്ങളോട പറഞ്ഞത്.

സംഭവസ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്നും. ഇഷയ്ക്ക് വെടിയേറ്റതിന് പിന്നാലെ പ്രകാശ് കുമാര്‍ രണ്ട് കിലോമീറ്റര്‍ കൂടി വണ്ടിയോടിക്കേണ്ടി വന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഉലുബെരിയ ആശുപത്രിയില്‍ എത്തുകയും ഇവിടുത്തെ ഡോക്ടര്‍മാര്‍ ഇഷയുടെ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു. അതേ സമയം പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തിന് അടുത്തുള്ള ഫാക്ടറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

More in News

Trending