Connect with us

ഡബ്ലിയു സി സി ഒരാൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന-പൊന്നമ്മ ബാബു !!!

Malayalam Breaking News

ഡബ്ലിയു സി സി ഒരാൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന-പൊന്നമ്മ ബാബു !!!

ഡബ്ലിയു സി സി ഒരാൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന-പൊന്നമ്മ ബാബു !!!

ഡബ്ലിയു സി സി ക്കെതിരെ നടി പൊന്നമ്മ ബാബു. സിനിമയിൽ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് ഡബ്ല്യൂ സി സി. എന്നാൽ സംഘടന ഒരാള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും വേറെ ആരുടെയും പ്രശ്നങ്ങള്‍ക്ക് വില കല്പിക്കുന്നില്ലെന്നും പൊന്നമ്മ ബാബു ആരോപിച്ചു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊന്നമ്മയുടെ പ്രതികരണം.

പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍;

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണെങ്കില്‍ അത് എല്ലാവര്‍ക്കും വേണ്ടിയാവണം.അവരൊന്നും ചെയ്തു കണ്ടില്ല. അതു കൊണ്ടായിരിക്കുമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ നിയമിച്ചത്. അവയൊന്നും നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം.. അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍.ആദ്യം രൂപീകരിക്കപ്പെട്ടെങ്കിലും അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരികയായിരുന്നു.


താന്‍ ഈ പറഞ്ഞത് തന്റെ മാത്രം അഭിപ്രായമാണെന്നും പൊന്നമ്മ ബാബു പറഞ്ഞു.

ponnamma against wcc

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top