Connect with us

അമ്മയ്ക്ക് താന്‍ ബാബു ചേട്ടനെ പ്രണയിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല, ആ പ്രണയം മറക്കണം എന്നാവശ്യപ്പെട്ട് നിരവധി തവണ ഉപദ്രവിച്ചു, നാടകം കളിക്കാന്‍ പോയ വഴി താന്‍ ബാബു ചേട്ടനൊപ്പം പോയി രജിസ്റ്റര്‍ വിവാഹം ചെയ്തു; പൊന്നമ്മ ബാബു പറയുന്നു

Actress

ഏത് വേഷവും അനായാസം കൈകാര്യം ചെയ്ത് ഫലിപ്പിക്കാൻ സാധിക്കുന്ന നടിയാണ് പൊന്നമ്മ ബാബു. 1993ൽ സൗഭാഗ്യം എന്ന സിനിമയിലാണ് പൊന്നമ്മ ബാബു ആദ്യമായി അഭിനയിക്കന്നത്. തുടർന്ന് മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സപ്പോർട്ടിങ് റോളുകളും കോമഡി റോളുകളുമാണ് പൊന്നമ്മ അഭിനയിച്ചവയിൽ കൂടുതലും.

സുരഭില എന്ന നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവുമായി പൊന്നമ്മ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. തന്റെ പ്രണയത്തെയും വിവാഹത്തെയും അമ്മ എതിര്‍ത്തിനെ കുറിച്ചും കേസ് ആയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് പൊന്നമ്മ ഇപ്പോള്‍.

താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ താന്‍ നൃത്തം ചെയ്യുന്നത് നാടകസംഘം അണിയറപ്രവര്‍ത്തകര്‍ കണ്ടാണ് തന്നെ നാടകത്തിലേക്ക് വിളിച്ചത്. നാടകം അമ്മയ്ക്ക് താല്‍പര്യമില്ലായിരുന്നു. സാമ്പത്തികമായി ശേഷിയുള്ള കുടുംബമായിരുന്നില്ല തന്റേത്. നൃത്തത്തോടുള്ള തന്റെ താല്‍പര്യം കണ്ട് അമ്മയാണ് കോഴിയെ വളര്‍ത്തിയും മുട്ട വിറ്റും കിട്ടിയ കാശ് കൊണ്ട് നൃത്തം പഠിക്കാന്‍ ചേര്‍ത്ത്

അമ്മയ്ക്ക് താന്‍ ബാബു ചേട്ടനെ പ്രണയിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. അതില്‍ വലിയ എതിര്‍പ്പായിരുന്നു. ബാബു ചേട്ടന്‍ തന്നെ കാണാന്‍ സ്‌കൂളിന്റെ വഴിയിലൊക്കെ വരുന്നുവെന്ന് അറിഞ്ഞ ശേഷം അമ്മ തന്നെ നിരവധി തവണ ഉപദ്രവിച്ചിട്ടുണ്ട്. ആ പ്രണയം മറക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ ഉപദ്രവിച്ചിട്ടുള്ളത്. നാടകം കളിക്കാന്‍ പോയ വഴി താന്‍ ബാബു ചേട്ടനൊപ്പം പോയി രജിസ്റ്റര്‍ വിവാഹം ചെയ്തു.

പിന്നീട് തന്റെ വീട്ടുകാര്‍ പരാതി കൊടുത്തതോടെ കേസായി. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം ബാബു ചേട്ടന്‍ തന്നെ പള്ളിയില്‍ വച്ചും താലി കെട്ടി. അന്ന് പള്ളിയില്‍ വന്ന് തങ്ങളോട് സംസാരിച്ചത് അപ്പന്‍ മാത്രമാണ്. അമ്മ വന്നില്ല. പിണക്കമായിരുന്നു. ഒരു കുഞ്ഞുണ്ടായ ശേഷമാണ് അമ്മ പിണക്കം മറന്ന് വീട്ടിലേക്ക് വന്നത്. അമ്മയുടെ അവസാന കാലങ്ങളില്‍ തനിക്ക് നോക്കാന്‍ അവസരം കിട്ടിയെന്നത് ഭാഗ്യമാണ്.

അമ്മ മരിച്ചിട്ട് അഞ്ചാറ് വര്‍ഷം കഴിഞ്ഞു. അമ്മ ഇല്ലാത്തത് വലിയ സങ്കടമാണ്. ഇപ്പോഴും അമ്മയുടെ കാര്യം പറയുമ്പോള്‍ കണ്ണ് നിറയുന്നത് അതു കൊണ്ടാണ്. അമ്മ മരിച്ച ശേഷം അനാഥയാണ് എന്നാണ് താന്‍ എല്ലാവരോടും പറയാറുള്ളത്. ഭര്‍ത്താവും മക്കളുമുണ്ടെങ്കിലും അമ്മയും അപ്പനും ജീവിച്ചിരിപ്പില്ലെങ്കില്‍ മക്കള്‍ അനാഥര്‍ തന്നെയാണ് എന്നാണ് പൊന്നമ്മ പറയുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top