Malayalam Breaking News
ഭാനുപ്രിയയുടെ സഹോദരൻ പെൺകുട്ടിയെ ഉപദ്രവിച്ചു…അവസാനം ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി!!!
ഭാനുപ്രിയയുടെ സഹോദരൻ പെൺകുട്ടിയെ ഉപദ്രവിച്ചു…അവസാനം ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി!!!
പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടി ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തി. ഒന്നര വര്‍ഷമായി ശമ്പളം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന പരാതിന്മേലാണ് നടി ഭാനുപ്രിയക്കെതിരെ പോക്സോ ചുമത്തിയത്. ആന്ധ്രാപ്രദേശ് ശിശുക്ഷേമ സമിതിയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്ന നിയമമായ പോക്സോയിലെ വകുപ്പുകള്‍ ചേര്‍ത്ത് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
മകളെ ശമ്പളം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും കുട്ടിയെ വീട്ടുജോലിക്കായി ചെന്നൈയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയാണെന്നും സമാല്‍കോട്ട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പ്രഭാവതി പറയുന്നു. മാസം 10,000 രൂപ ശമ്ബളം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് നല്‍കിയില്ലെന്ന് മാത്രമല്ല, കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനും കുട്ടിയെ അനുവദിച്ചിരുന്നില്ല. ഒരു ഏജന്റ് മുഖേനയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്കെത്തിയത്.
ഭാനുപ്രിയയുടെ സഹോദരനായ ഗോപാലകൃഷ്ണന് പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈയില്‍ ഭാനുപ്രിയയുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. ഗോപാലകൃഷ്ണന് തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ഭാനുപ്രിയ പറഞ്ഞതായും പ്രഭാവതി പരാതിയില്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചെന്ന് കാട്ടി ഭാനുപ്രിയ സമാല്‍കോട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
pocso case registeresd against bhanupriya
