Malayalam
സിനിമാ പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു
സിനിമാ പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു
Published on
സിനിമാ പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു. 54 വയസായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയിൽ വിശ്വനാഥൻ ആലപിച്ച ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്കൂൾ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.
തളിപ്പറമ്പിലെ മിൽട്ടൺസ് കോളജിൽ അധ്യാപകനായിരുന്നു.സ്വന്തമായി സംഗീത ആൽബങ്ങളും നിർമിച്ച് ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും ഗാനങ്ങൾ ആലപിച്ചിരുന്നു.
അച്ഛൻ: പരേതനായ പി.വി.കണ്ണൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങൾ: രാജം (കൊൽക്കത്ത), രത്നപാൽ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തിൽ.
Continue Reading
Related Topics:news
