Actress
കൊഴുപ്പ് എടുത്ത് കളയുകയാണ് തിരിച്ച് ഇത് അവിടെ വെക്കാന്‍ പറ്റില്ല, സര്‍ജറി ചെയ്താല്‍ ട്രെന്‍ഡ് പോകും, എന്നാല്‍ മുഖം അപ്പാടെ മാറും, പിന്നീട് എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല; പ്ലാസ്റ്റിക് സര്‍ജന്‍
കൊഴുപ്പ് എടുത്ത് കളയുകയാണ് തിരിച്ച് ഇത് അവിടെ വെക്കാന്‍ പറ്റില്ല, സര്‍ജറി ചെയ്താല്‍ ട്രെന്‍ഡ് പോകും, എന്നാല്‍ മുഖം അപ്പാടെ മാറും, പിന്നീട് എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല; പ്ലാസ്റ്റിക് സര്‍ജന്‍
ഇന്ന് സിനിമാ ത്രങ്ങള്‍ക്കിടയിലുള്ള കോസ്‌മെറ്റിക് സര്‍ജറികള്‍ വര്‍ധിച്ചു വരികയാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവര്‍ധക സര്‍ജറികള്‍ ചെയ്യാറുണ്ട്. നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിക് സര്‍ജറികള്‍ കൂടുതലെങ്കില്‍ ഇന്ന് നമ്മുടെ മോളിവുഡിലും ഈ ട്രെന്‍ഡുണ്ട്. തെന്നിന്ത്യയില്‍ കോസ്‌മെറ്റിക് സര്‍ജറികളിലൂടെ മുഖത്ത് വലിയ മാറ്റം വരുത്തിയ നടി നയന്‍താരയാണ്.
ആദ്യ സിനിമ മനസിനക്കരെയിലെ നയന്‍താരയും ഇന്നത്തെ നയന്‍താരയുടെ മുഖവും തമ്മിലുള്ള വ്യത്യാസം ഏവരെയും അമ്പരപ്പിക്കും. നടിമാരെ പോലെ നടന്‍മാരും കോസ്‌മെറ്റിക് സര്‍ജറികളില്‍ പിന്നിലല്ല. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന് വന്ന മാറ്റമാണ് ഏവരും ചൂണ്ടിക്കാട്ടാറുള്ളത്. ദുല്‍ഖറിന്റെ മുഖത്ത് അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇവരാരും സര്‍ജറി ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കാറില്ല.
തെന്നിന്ത്യന്‍ താരങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത് നടി ശ്രുതി ഹാസനാണ്. അന്ന് നടിയുടെ വാക്കുകള്‍ വൈറലായിരുന്നു. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് താരങ്ങളുടെ കോസ്‌മെറ്റിക് സര്‍ജറികള്‍ മുമ്പത്തേക്കാളധികം ചര്‍ച്ചയാകുന്നുണ്ട്. നടി മഹിമ, സംയുക്ത, ഹണി റോസ്, അനുശ്രീ, മഞ്ജു വാര്യര്‍ എന്നിവരെല്ലാം സര്‍ജറി ചെയ്തിട്ടുള്ളവരാണെന്നാണ് ചിലര്‍ പറയുന്നത്.
അതുപോലെ നടന്മാരില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഷാഹിദ് കപൂര്‍, അല്ലു അര്‍ജുന്‍, രാം ചരണ്‍ തുടങ്ങിയ നടന്‍മാരെല്ലാം സര്‍ജറികളിലൂടെ മൂഖത്ത് മാറ്റം വരുത്തിയിട്ടുണ്ടെന്ന് വാദമുണ്ട്. ഇവരുടെ പഴ ഫോട്ടോകളും പുതിയ ഫോട്ടോകളും തമ്മില്‍ വലിയ അന്തരം കാണാം. ഇപ്പോഴിതാ സിനിമാ താരങ്ങള്‍ക്കും മോഡലുകള്‍ക്കും ഇടയിലെ കോസ്‌മെറ്റിക് സര്‍ജറികളെക്കുറിച്ച് സംസാരിക്കുകയാണ് പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ചാരുമതി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു ഇവര്‍.
പ്ലാസ്റ്റിക് സര്‍ജറിക്കായി വരുന്നവര്‍ അവര്‍ക്ക് വേണ്ട മാറ്റങ്ങള്‍ അവര്‍ തന്നെ പറയും. ചുണ്ടിന് ഫില്ലര്‍ കൊടുത്താല്‍ നന്നാകുമെന്ന് ഞങ്ങള്‍ക്ക് തോന്നാം. എന്നാല്‍ അവര്‍ നിര്‍ദ്ദേശിച്ചാലേ നമ്മള്‍ ചെയ്യൂ. മുഖത്തിന്റെ ഗോള്‍ഡന്‍ റേഷിയോ എന്നുണ്ട്. മുഖത്തിന്റെ ആകൃതി കൃത്യമായി അളവിലായിരിക്കും. ഇപ്പോള്‍ ഫോക്‌സ് ഐ എന്നൊരു ട്രെന്‍ഡുണ്ട്. വെസ്‌റ്റേണ്‍ മോഡല്‍സിനെ നോക്കിയാല്‍ ഈ ട്രെന്‍ഡ് കാണാം. ഇപ്പോള്‍ സര്‍ജിക്കലായി ഇത് ചെയ്യുന്നുണ്ട്.
ട്രെന്‍ഡ് കുറച്ച് നാള്‍ കഴിഞ്ഞ് പോകും. എന്നാല്‍ സര്‍ജറിയുടെ എഫക്ട് പോകില്ല. ട്രെന്‍ഡിനനുസരിച്ച് സര്‍ജറി ചെയ്യരുതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. റയിനോപ്ലാസ്റ്റിയാണ് താരങ്ങള്‍ ചെയ്യുന്ന സര്‍ജറിയെന്ന് ഡോക്ടര്‍ പറയുന്നു. മൂക്കിന് ചെയ്യുന്ന സര്‍ജറിയാണ്. മുഖത്ത് മാറ്റം വരുത്താനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും സര്‍ജറിയുണ്ട്. ചെവികളുടെ ആകൃതി മാറ്റാന്‍ പോലും സര്‍ജറിയുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.
കവിളിലെ ഫാറ്റ് എടുത്ത് കളയുന്നതാണ് ബക്കല്‍ഫാറ്റ് റിമൂവല്‍. ഇത് ഇപ്പോള്‍ എല്ലാവരും ചെയ്യുന്നുണ്ട്. പ്രായമാകുമ്പോള്‍ ഇതെങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല.ഈ സര്‍ജറിയിലൂടെ ഫാറ്റ് പോക്കറ്റിലെ ഫാറ്റ് നീക്കം ചെയ്താല്‍ തിരിച്ച് ഈ കൊഴുപ്പ് അവിടെ വെക്കാന്‍ പറ്റില്ല. അത് വളരെ ബുദ്ധിമുട്ടാണ്. മുഖം ചുരുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. ട്രെന്‍ഡിന് വേണ്ടി എന്തെങ്കിലും സര്‍ജറി ചെയ്താല്‍ ട്രെന്‍ഡ് പിന്നീട് പോകും.
എന്നാല്‍ മുഖം അപ്പാടെ മാറും. പ്രായമാകുമ്പോള്‍ ഈ വരുത്തിയ മാറ്റം മുഖത്ത് എങ്ങനെയാണ് കാണുകയെന്ന് പറയാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു. ഡോക്ടറുടെ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.
നയന്‍താര, ആലിയ ഭട്ട് തുടങ്ങിയ നടിമാര്‍ ബക്കല്‍ ഫാറ്റ് റിമൂവല്‍ ചെയ്തിട്ടുണ്ടാകാമെന്ന് നേരത്തെ ഫോട്ടോകള്‍ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം വന്നിരുന്നു. സര്‍ജറി ചെയ്തവര്‍ സൂക്ഷിച്ചോ പണി വരുന്നുണ്ട്. ജന്മനായുള്ള സൗന്ദര്യം അവസാനം വരെ കാണും, കൃതൃമമായി വരുത്തിച്ചാല്‍ ഒരപകാലത്ത് വെളുക്കാന്‍ തേച്ചത് പാണ്ട് പോലെയാകും എന്നും കമന്റുകള്‍ വരുന്നുണ്ട്.
