Connect with us

മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ – അഭിനന്ദനവുമായി മുഖ്യമന്ത്രി

Malayalam Breaking News

മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ – അഭിനന്ദനവുമായി മുഖ്യമന്ത്രി

മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ – അഭിനന്ദനവുമായി മുഖ്യമന്ത്രി

മലയാള സിനിമ ലോകത്തിനു അഭിമാനമായി മാറിയിരിക്കുകയാണ്ഇന്ദ്രൻസ് . വെയിൽ മരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഫിലിങ്കിം ഫെസ്റ്റിവൽ മികച്ച നടനായി ഇന്ദ്രൻസിന്റെ തിരഞ്ഞെടുത്തു. ഇപ്പോൾ ഇന്ദ്രൻസിന്റെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ .

‘ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്.മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്റെ നേട്ടത്തിലൂടെ. അഭിനന്ദനങ്ങള്‍.’- പിണറായി വിജയന്‍ കുറിച്ചു.

നേരത്തെ നടന്‍ മോഹന്‍ലാലും ഇന്ദ്രന്‍സിനെ അഭിനന്ദിച്ച്‌ രംഗത്തുവന്നിരുന്നു. ഇന്ദ്രന്‍സിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണ് ഇത്. മുന്‍പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും വെയില്‍ മരങ്ങള്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ്‌ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്റെ പുതിയ നേട്ടം.

pinarayi vijayan appreciating indrans

More in Malayalam Breaking News

Trending

Recent

To Top