Malayalam Breaking News
നീ ഇതുപോലൊന്ന് വാങ്ങണം , പക്ഷെ നിന്റെ അച്ഛൻ സമ്മതിക്കില്ല – മമ്മൂട്ടി കീർത്തി സുരേഷിനോട് പറഞ്ഞത് !
നീ ഇതുപോലൊന്ന് വാങ്ങണം , പക്ഷെ നിന്റെ അച്ഛൻ സമ്മതിക്കില്ല – മമ്മൂട്ടി കീർത്തി സുരേഷിനോട് പറഞ്ഞത് !
By
മകൾ കീർത്തി ദേശിയ പുരസ്‌കാരം നേടിയ നിറവിലാണ് , ആ സന്തോഷത്തിലാണ് നിർമാതാവും നടനുമായ ജി സുരേഷ്കുമാർ . നിര്മാതാവായിരുന്ന സമയത്ത് എതിർത്തിരുന്ന പല കാര്യങ്ങളും നടനായപ്പോൾ സുരേഷ്കുമാറിന് വഴങ്ങേണ്ടി വന്നു .
തനിക്ക് കാരവാന്‍ താത്പര്യമുണ്ടായിരുന്നില്ല. താന്‍ കാരവാനിലിരിക്കുമ്ബോള്‍ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു. ഒരിക്കല്‍ മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോള്‍ അദ്ദേഹം മകള്‍ കീര്‍ത്തിയെ കൂട്ടിക്കൊണ്ടുപോയി കാരവന്‍ കാണിച്ചിട്ട് ഇതുപോലെയൊന്ന് വാങ്ങണമെന്നും എന്നാല്‍ നിന്റെ അച്ഛന്‍ അതിന് സമ്മതിക്കില്ലെന്ന് കളിയായി പറഞ്ഞതും സുരേഷ് കുമാര്‍ ഓര്‍മിക്കുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സുരേഷ്‌കുമാര്‍ പറഞ്ഞതിങ്ങനെ;
തുടക്ക കാലത്ത് കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്ബോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്…’
പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാന്‍ കാരവാനെ എതിര്‍ത്തത്. ഷൂട്ടിങ് െസറ്റില്‍ എല്ലാവും ഒരു കുടുംബം പോെല മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ചിരുന്ന കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്ബോള്‍ റോഡ് സൈഡില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതെന്ന് പറഞ്ഞു േകട്ടിട്ടുണ്ട്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്േനഹബന്ധം േപാകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്.
പക്ഷേ, ഇപ്പോള്‍ അതും പറഞ്ഞിരുന്നാല്‍ പറ്റില്ലല്ലോ. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി സുരേഷ് കുമാര്‍ പറഞ്ഞു.
suresh kumar about caravan
