Actor
ഇത് അത് തന്നെ… രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന പേർളിയെ ഞെട്ടിച്ച് ആ വാക്കുകൾ… ക്ഷമ വേണമെന്ന് ആരാധകർ
ഇത് അത് തന്നെ… രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന പേർളിയെ ഞെട്ടിച്ച് ആ വാക്കുകൾ… ക്ഷമ വേണമെന്ന് ആരാധകർ
ബേബി മൂൺ ആഘോഷിക്കാൻ തുർക്കിയിലേക്ക് പോയ പേർളിയുടെയും ശ്രീനിഷിന്റെയും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടുന്നത്. എല്ലാ വിശേഷങ്ങളും വീഡിയോസിലൂടെ പങ്കിടുന്ന പേളി, തുർക്കിയിൽ നിന്നുള്ള മനോഹരമായ ചില ചിത്രങ്ങളടക്കമാണ് കഴിഞ്ഞദിവസം പങ്കുവെച്ചത്.കാപ്പഡോക്കിയ എന്ന സ്ഥലത്ത് നിന്നുള്ള വിശേഷങ്ങളാണ് പേളി പങ്കുവെച്ചത്. ഡെലിവറി കഴിഞ്ഞാൽ ഉടനെ തന്നെ ഇവിടെ ഒന്നുകൂടെ വരണമെന്നാണ് നമ്മളുടെ ആഗ്രഹമെന്ന് പേളിയും ശ്രീനിഷും പറഞ്ഞു. ഇരുവരും ഒരു വെറൈറ്റി കോഫി കുടിച്ചശേഷം പേളി പറഞ്ഞ കമന്റും ആരാധകരെ ചിരിപ്പിച്ചു.
കല്യാണം കഴിഞ്ഞശേഷം ആദ്യമായി ഒരു കറി ഉണ്ടാക്കിയപ്പോൾ ശ്രീനിയുടെ എക്സ്പ്രെഷൻ ഇതായിരുന്നു എന്നാണ് കോഫി കുടിച്ച ശേഷം പേളിയുടെ കമന്റ്.പിജൺ വാലിയിൽ പോയവിശേഷങ്ങളും കാപ്പഡോക്കിയയിലെ ഹോട്ട് എയർ ബലൂൺ കാഴ്ചകളും പങ്കുവച്ചു. ഒപ്പം ഒരു ചെറിയകുറിപ്പും ഉണ്ടായിരുന്നു. ‘ഈ സ്ഥലം സന്ദർശിക്കുമ്പോൾ, ഞാൻ ഒരു മനോഹരമായ സ്വപ്നത്തിൽ ജീവിക്കുന്നതുപോലെ തോന്നി. അതുകൊണ്ടുതന്നെ എന്റെ ബേബി ബംപ് കാണിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു’, എന്നാണ് പേളി എഴുതിയത്.തുർക്കിയിൽ ആയിരുന്നപ്പോൾ ഒരുപാട് പേർ എന്നോട് ഇത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് ചോദിച്ചു. എനിക്കറിയില്ല എന്ന് ഞാൻ പറഞ്ഞു. ഞാൻ ഇന്ത്യയിൽ നിന്നാണ്, കുഞ്ഞ് വരുന്നതിന് മുമ്പ് ഞങ്ങൾ അവിടെ ജൻഡർ റിവീൽ നടത്താറില്ല എന്നും പറഞ്ഞു. അപ്പോൾ അവർ തന്നെ എന്റെ വയറിലേക്ക് നോക്കി അത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് പ്രവചിച്ചു. നിങ്ങൾക്ക് എന്ത് തോന്നുന്നു? നിങ്ങളുടെ പ്രവചനങ്ങൾ പങ്കിട്ടുകൊള്ളൂ… പക്ഷെ നിങ്ങളുടെ പ്രവചനം ശരിയാണോ എന്ന് കണ്ടെത്താൻ ജനുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നും പേളി പറഞ്ഞു.
അതേസമയം നിരവധി പേരാണ് ഇതിനു താഴെ കമന്റുകളുമായി എത്തുന്നത്. ‘ഇത് ആൺകുട്ടി തന്നെ’ എന്നാണ് ആരാധകരുടെ കമന്റുകൾ. മൂത്തത് പെൺകുട്ടി ആയതിനാൽ ഇത് ആൺകുട്ടിയാകട്ടെ എന്ന് ആശംസിക്കുന്നവരും ഉണ്ട്.മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് ഷോ മുതൽ പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയാറുണ്ട്. ഇവരുടെ പ്രണയം, വിവാഹം, മകൾ നിലയുടെ ജനനം എന്നിങ്ങനെ എല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. ഈയ്യടുത്താണ് താൻ വീണ്ടും ഗർഭിണിയാണെന്ന് പേളി ആരാധകരെ അറിയിച്ചത്.അന്ന് മുതൽ പേളിയുടെ ഓരോ പുതിയ വിശേഷങ്ങൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ.
2021 ലാണ് പേളിക്കും ശ്രീനിക്കും മകൾ നില ജനിക്കുന്നത്. ആദ്യ പ്രസവവും, വിശേഷങ്ങളുമെല്ലാം ഒന്നും വിടാതെ തന്നെ പേളി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു. അന്ന് ആശംസകൾക്കൊപ്പം നിരവധി ട്രോളുകളും പേളിക്ക് ലഭിച്ചിരുന്നു. ഇത്തവണ മൂന്നുമാസം പൂർത്തിയായപ്പോഴാണ് കുഞ്ഞുവരുന്ന സന്തോഷം പോലും പേളി പങ്കുവച്ചത്. അതിനു ശേഷം ഓരോ ചെറിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.