Malayalam Breaking News
ചുരുളമ്മ ശ്രീനിയുടെ സ്വന്തമാകാൻ ഇനി ദിവസങ്ങൾ മാത്രം !! പേർളി – ശ്രീനിഷ് വിവാഹനിശ്ചയ തീയതി പുറത്ത്…
ചുരുളമ്മ ശ്രീനിയുടെ സ്വന്തമാകാൻ ഇനി ദിവസങ്ങൾ മാത്രം !! പേർളി – ശ്രീനിഷ് വിവാഹനിശ്ചയ തീയതി പുറത്ത്…
ചുരുളമ്മ ശ്രീനിയുടെ സ്വന്തമാകാൻ ഇനി ദിവസങ്ങൾ മാത്രം !! പേർളി – ശ്രീനിഷ് വിവാഹനിശ്ചയ തീയതി പുറത്ത്…
ബിഗ്ബോസ് മലയാളം ആദ്യ പതിപ്പില്‍ പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതല്‍ കിട്ടിയത് പേര്‍ളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തില്‍ റേറ്റിങ്ങില്‍ കണ്ണീര് സീരിയലുകളെക്കാളും പിറകിലായിരുന്ന ബിഗ്ബോസിനെ മുന്നോട്ട് നയിച്ചതും ഇവരുടെ പ്രണയമായിരുന്നു. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു പേളിയുടെയും ശ്രീനിയുടെയും വിവാഹം.
ഇവരുടെ പ്രണയത്തില്‍ പ്രേക്ഷകര്‍ക്കെല്ലാം ആദ്യം സംശയമുണ്ടായിരുന്നു. ബിഗ്ബോസില്‍ നിന്ന് പുറത്താകാതെ നില നില്‍ക്കാനും വിജയിക്കാനുമുള്ള വെറും കളികള്‍ ആയിട്ടാണ് ആദ്യം എല്ലാവരും ആ പ്രണയത്തെ നോക്കി കണ്ടത്. എന്നാല്‍ എപ്പിസോഡുകള്‍ കടന്നു പോകെ ഇതൊരു കളിയല്ല എന്ന് ആളുകള്‍ക്ക് ബോധ്യമായി. കട്ട സപ്പോര്‍ട്ടുമായി പ്രേക്ഷകര്‍ രംഗത്ത് വരികയും ചെയ്തു.
പേളി-ശ്രീനിഷ് വിവാഹനിശ്ചയത്തെ കുറിച്ചാണ് ചില വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ജനുവരി 7 ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും താരങ്ങളോ അവരുടെ വീട്ടുകാരെ ഇനിയും വ്യക്തമാക്കിയിട്ടില്ല. ആരാധകര്‍ക്ക് സര്‍പ്രൈസുമായി വിവാഹക്കാര്യം ഉടന്‍ തന്നെ പേളിയോ ശ്രീനിയോ പുറത്ത് വിടുമെന്നാണ് കരുതുന്നത്. പേളിയ്ക്കൊപ്പമുള്ള ഓരോ നിമിഷവും ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനിഷ് അറിയിക്കാറുണ്ട്. പുറത്ത് വന്നതിന് ശേഷം പല അഭിമുഖങ്ങളിലും ഫേസ്ബുക്ക് ലൈവുകളിലും പേളിയും ശ്രീനിഷും പരസ്പരമുള്ള സ്നേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.
Pearle – Srinish engagement date fixed
