Connect with us

അരിസ്റ്റോ സുരേഷിന്റെ 2 നായികമാർ !

Malayalam Breaking News

അരിസ്റ്റോ സുരേഷിന്റെ 2 നായികമാർ !

അരിസ്റ്റോ സുരേഷിന്റെ 2 നായികമാർ !

അരിസ്റ്റോ സുരേഷിന്റെ 2 നായികമാർ !

മുത്തേ പൊന്നെ പാടി ആക്‌ഷൻ ഹീറോ ബിജുവിലൂടെ മലയാള സിനിമയിലേക്ക് ചുവടു വച്ച കലാകാരനാണ് അരിസ്റ്റോ സുരേഷ് . സിനിമകളിൽ ചെറിയ വേഷങ്ങളിൽ സജീവമായ അരിസ്റ്റോ , ബിഗ് ബോസ് എന്ന ഷോയിൽ അവസാന ദിനം വരെ നിന്ന മത്സരാര്ഥികളിലൊരാണ് . ബിഗ് ബോസ് അരിസ്റ്റോ സുരേഷിനെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാക്കി.

ഇപ്പോൾ സിനിമയിൽ പ്രധാന വേഷങ്ങളും അരിസ്റ്റോ കൈകാര്യം ചെയ്യുന്നു. സുരേഷ് പ്രധാന വേഷത്തിലെത്തുന്ന രണ്ടു ചിത്രങ്ങളാണ് അവൾക്കൊപ്പം, കോളാമ്പി . അവൾക്കൊപ്പം എന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയായി റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽ അരിസ്റ്റോ സുരേഷിന്റെ നായികയായി എത്തുന്നത് കന്നഡ നടി ബ്രിന്ദയാണ് .

മറ്റൊന്ന് കോളാമ്പി എന്ന ചിത്രം പ്രഖ്യാപിച്ചത് ബിഗ് ബോസ് വേദിയിൽ വച്ചാണ് . ചിത്രത്തിൽ അറസ്റ്റോയുടെ നായികയായെത്തുന്നത് നിത്യ മേനോൻ ആണ്. ആംപ്ലിഫയർ നാണു എന്നാണ് അരിസ്റ്റോയുടെ പേര്.

Nithya-Menen

ചില യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എ യു ശ്രീജിത് കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അവള്‍ക്കൊപ്പം’ കൃപാനിധി ഫിലിംസിന്റെ ബാനറില്‍ സുനില്‍ വാഴയില നിര്‍മിക്കുന്നു . ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് ഒരുങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, മംഗലാപുരം, മൂകാംബിക എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍.അരിസ്റ്റോ സുരേഷ്, ഷാജി ഷോ ഫൈന്‍, ഹരിദാസ്, വിപിന്‍, ഷീന്‍ കിരണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കർ , ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം, കലാസംവിധാനം സാബു സിറിള്‍. രമേഷ് നാരായണനാണ് സംഗീത സംവിധാനം. ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

2 heroines of aristo suresh

More in Malayalam Breaking News

Trending

Recent

To Top