Social Media
ഇഷ്ടപ്പെട്ടത് പിടിച്ചെടുക്കാൻ കഴിവുള്ള പെണ്ണാണ്, ശ്രീനിയെ കെട്ടിയത് അങ്ങനെ, മാളവിക ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല, ആര് പൊക്കി പറഞ്ഞാലും പേളിയുടെ ക്യാരക്ടർ വെറും ഫേക്ക് ആണ്; വൈറലായി കുറിപ്പ്
ഇഷ്ടപ്പെട്ടത് പിടിച്ചെടുക്കാൻ കഴിവുള്ള പെണ്ണാണ്, ശ്രീനിയെ കെട്ടിയത് അങ്ങനെ, മാളവിക ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല, ആര് പൊക്കി പറഞ്ഞാലും പേളിയുടെ ക്യാരക്ടർ വെറും ഫേക്ക് ആണ്; വൈറലായി കുറിപ്പ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് പേളി മാണി. നടി മറീന മൈക്കിളിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പേളിയ്ക്ക് വിമർശനങ്ങൾ വന്നത്. ഷോ യിൽ വെച്ച് സഹമത്സരരാർഥിയും നടനുമായിരുന്ന ശ്രീനിഷ് അരവിന്ദുമായി പേളി ഇഷ്ടത്തിലായിരുന്നു. ഇരുവരും ഗെയിമിന്റെ ഭാഗമായി ഇഷ്ടത്തിലായതാണെന്നും അതല്ലാതെയുള്ള ആത്മാർത്ഥതയും ഒന്നുമില്ലെന്നും തുടങ്ങി ഷോ നടക്കുന്ന സമയത്ത് പല ആരോപണങ്ങളും വന്നിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം വീട്ടുകാരുടെ സമ്മതപ്രകാരം ഇരുവരും വിവാഹിതരാകുകയായിരുന്നു.
എന്നാലിപ്പോഴിതാ പേളിയുമായി ബന്ധപ്പെട്ട പുതിയ വിമർശനം ഉയർന്ന സാഹചര്യത്തിൽ ശ്രീനിഷിന്റെ പഴയ പ്രണയകഥ വീണ്ടും വൈറലാവുകയാണ്. ബിഗ് ബോസിലേയ്ക്ക് വരുന്ന സമയത്ത് ശ്രീനിഷ് മറ്റൊരു സീരിയൽ നടിയുമായി പ്രണയത്തിലായിരുന്നു. ഷോയിലേയ്ക്ക് ശ്രീനിയ്ക്ക് വേണ്ട വസ്ത്രങ്ങൾ പോലും തിരഞ്ഞെടുത്ത് അയച്ചു കൊടുത്തിരുന്നത് ഈ നടിയായിരുന്നു.
അത്രത്തോളം അടുപ്പം ഉണ്ടായിരുന്നെങ്കിലും ശ്രീനിയും പേളിയും തമ്മിൽ അടുപ്പത്തിലാവുന്നത് കണ്ടതോടെ ആ നടി ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് ഒരു ആരാധകൻ പേളിയുടെ വാർത്തയുടെ താഴെ കമന്റ് ആയി പറഞ്ഞിരിക്കുന്നത്. പേളിയും ശ്രീനിഷും ബിഗ് ബോസിൽ ഉടായിപ്പ് ആയിരുന്നു. പേളിയെ പേഴ്‌സണലായി അറിയാവുന്ന എന്റെ ഫ്രണ്ട്സ് എന്നോട് അന്നേ പറഞ്ഞിരുന്നു, അവൾ ഫേക്ക് ആണന്ന്.
ഫാമിലി ഉൾപ്പടെ അവളെ അറിയാവുന്ന എല്ലാവരും ദേഷ്യത്തിലായി. അന്ന് ഞാനും അത് വിശ്വസിച്ചില്ല. പക്ഷെ ആളുകൾ ഏറ്റെടുത്തത് കൊണ്ടും ഇമേജ് പോകാതെ ഇരിക്കാനും അവർക്ക് കെട്ടേണ്ടി വന്നു എന്നാണ് എനിക്ക് തോന്നുന്നത്. ശ്രീനിഷ് ബിഗ് ബോസിലേയ്ക്ക് വരുമ്പോൾ അയാൾക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു. ശ്രീനിയെ എയർപോർട്ടിൽ കൊണ്ട് വിട്ടതും പോകാനുള്ള ഷോപ്പിംഗ് ഉൾപ്പടെ ഹെൽപ്പ് ചെയ്തതും ആ പെൺകുട്ടി ആയിരുന്നു എന്നാണ് ഞാൻ കേട്ടത്.
ശ്രീനിയെ സാമ്പത്തികമായിട്ടും പെൺകുട്ടി ഒരുപാട് ഹെൽപ് ചെയ്തിരുന്നു. രഞ്ജിനി ഹരിദാസ് പറയുന്നുണ്ടായിരുന്നു ശ്രീനിഷിന് ഗേൾഫ്രണ്ട് ഉണ്ടെന്ന്. പക്ഷെ ബിഗ് ബോസിൽ ശ്രീനിഷ്-പേളി പ്രണയം തുടങ്ങിയപ്പോൾ മുതൽ ഒരുപാട് കാലം ആ പെൺകുട്ടി വല്ലാതെ ഡിപ്രെസ്ഡ് ആയിരുന്നു. അവരും ഒരു നടി ആണ്. അത് നടി മാളവിക വെൽസ് ആണെന്നാണ് കുറിപ്പിൽ പറയുന്നത്.
മാളവികയും ശ്രീനിഷും പ്രണയത്തിൽ ആയിരുന്നെന്ന് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാമായിരുന്നു. പേളി ഇഷ്ടപ്പെട്ടത് പിടിച്ചെടുക്കാൻ കഴിവുള്ള പെണ്ണാണ്, ശ്രീനിയെ അങ്ങനെയാണ് കെട്ടിയത്.
മാളവിക ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ആര് പേളിയെ പൊക്കി പറഞ്ഞാലും ബിഗ് ബോസിന്റെ ഫസ്റ്റ് സീസൺ കണ്ടവർക്ക് അറിയാം പേളിയുടെ ക്യാരക്ടർ. വെറും ഫേക്ക് ആണ്. ചെയ്തതിൽ ആകെയുള്ള നല്ല കാര്യം ശ്രീനിയെ മ്യാരേജ് ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു എന്നത് മാത്രമാണ്…’ ഇത്രയും പറഞ്ഞാണ് ആരാധകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, മെറീനയെ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അത് കേൾക്കാൻ അവർ തയ്യാറായില്ലെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ പേളി വ്യക്തമാക്കിയത്. 2017 ൽ ഞാൻ പ്രവർത്തിക്കുന്ന ചാനലുമായി പേയ്‌മെൻ്റ് സംബന്ധമായ ഒരു പ്രശ്‌നം നേരിട്ടു. ആ വിഷയം ഞാൻ ഹോസ്റ്റ് ചെയ്യുന്ന ഷോ പാതിവഴിയിൽ നിർത്താൻ എന്നെ നിർബന്ധിതയാക്കുകയായിരുന്നു.
എനിക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ അവർ തീരുമാനിച്ചതിനാൽ ഷോയുടെ ഷെഡ്യൂളിലും മാറ്റമുണ്ടായെന്നും പേളി പറയുന്നു. ഒരു ഷോയിൽ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനം അവതാരകർക്കില്ല. അക്കാര്യങ്ങളൊക്കെ പൂർണ്ണമായും തീരുമാനിക്കുന്നത് ഷോ പ്രൊഡ്യൂസറാണ് എന്നുമാണ് പേളി പറഞ്ഞത്.
