Connect with us

പേർളി മാണിയുടെ മുഖത്തിനെന്തു പറ്റി ? മറുപടിയുമായി ശ്രീനിഷ് !

Social Media

പേർളി മാണിയുടെ മുഖത്തിനെന്തു പറ്റി ? മറുപടിയുമായി ശ്രീനിഷ് !

പേർളി മാണിയുടെ മുഖത്തിനെന്തു പറ്റി ? മറുപടിയുമായി ശ്രീനിഷ് !

എപ്പോളും വാർത്ത പ്രാധാന്യം ലഭിക്കാറുള്ള ആളാണ് പേർളി മാണി . ബിഗ് ബോസും , ശ്രീനിഷുമായുള്ള പ്രണയവും വിവാഹവുമൊക്കെ പേർളിക്ക് ഒരുപാട് ആരാധകരെ സമ്മാനിച്ചു . ഇപ്പോൾ പേർളി ബോളിവുഡ് സിനിമയിലേക്കും ചേക്കേറിയിരിക്കുകയാണ്. അതിനിടെ പുറത്ത് വരുന്ന ചിത്രങ്ങളാണ് ചർച്ചയാളാകുന്നത്.

ഓരോ ഫോട്ടോസിനും ജീവന്‍ കൊടുക്കാറുള്ള പേര്‍ളിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖത്ത് കറുത്ത നിറമുള്ള പുള്ളികള്‍ കൊണ്ട് അടയാളപ്പെടുത്തി വേറൊരു ശൈലിയിലുള്ള ഫോട്ടോഷൂട്ടാണ് നടത്തിയത്. ഇലകള്‍ കൊണ്ട് അവള്‍ പൊതിഞ്ഞിരിക്കുന്ന ചിത്രത്തില്‍ മുഖം മാത്രമേ കാണിച്ചിട്ടുള്ളു. പുള്ളിക്കുത്തുകള്‍ ഇട്ടിട്ടുള്ള ഫോട്ടോഷൂട്ട്് ആണെന്നും ഏത് തരം ചര്‍മ്മം ആണെങ്കിലും അതിലും ഒരു ഭംഗിയുണ്ടെന്നാണ് ചിത്രത്തെ കുറിച്ച് പേര്‍ളി പറയുന്നത്.

പേര്‍ളിയുടെ ചിത്രത്തിന് താഴെ കമന്റുമായി ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും എത്തിയിരിക്കുകയാണ്. പുള്ളിക്കുത്തുകള്‍ ഇട്ടപ്പോള്‍ പേര്‍ളി അതിസുന്ദരിയായിരിക്കുകയാണെന്നാണ് ശ്രീനി പറഞ്ഞിരിക്കുന്നത്. ആരാധകര്‍ക്ക് പറയാനുള്ളതും ഇതൊക്കെ തന്നെയാണ്. എന്നാല്‍ ചിലര്‍ ഇത് ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്ന് മനസിലാക്കാതെ ചോദ്യങ്ങളുമായി എത്തി. പേര്‍ളിയ്ക്ക് ഇതെന്താണ് പറ്റിയതെന്നാണ് പലരും ചോദിച്ചതെങ്കിലും പിന്നീട് കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു.

നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നടി എന്ന നിലയില്‍ പേര്‍ളി മണിക്ക് മോളിവുഡില്‍ ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല, ബാളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രത്തിലാണ് പേര്‍ളിക്ക് ഇപ്പോള്‍ അവസരം ലഭിച്ചത്. വളരെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കഥാപാത്രമാണ് പേര്‍ളി ചിത്രത്തില്‍ ചെയ്യേണ്ടി വരിക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗോവയില്‍ വച്ച് നടക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഷെഡ്യൂളില്‍ ആയിരിക്കും പേര്‍ളി അഭിനയിക്കുക. ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ വെച്ച് പൂര്‍ത്തിയായിരുന്നു. അഭിഷേക് ബച്ചനെ കൂടാതെ രാജ്കുമാര്‍ റാവു, പങ്കത് ത്രിപാഠി എന്നിവര്‍ കൂടി ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2020ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം അനുരാഗ് ബസു ആണ്.

Life in a. Mtero, Burfi! എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു. ചിത്രത്തില്‍ അവസരം ലഭിച്ച വിവരം പേര്‍ലി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഏറെ ആവേശത്തോടെയാണ് ഈ വാര്‍ത്ത പേര്‍ലി ആരാധകര്‍ ഏറ്റെടുത്തത്. വിവാഹം കഴിഞ്ഞതോടെ പേര്‍ളിയുടെ രാശി തെളിഞ്ഞിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ വര്‍ഷം മെയ് മാസത്തിലാണ് പേര്‍ളിയും നടന്‍ ശ്രീനിഷുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുവരും ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെ പ്രണയത്തില്‍ ആയതിനു ശേഷമാണ് വിവാഹം കഴിച്ചത്. ഇവരുടെ പ്രണയവും വിവാഹവും എല്ലാം മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ്.

മലയാളി നടിമാരില്‍ അധികമാര്‍ക്കും കിട്ടാത്ത ഈ ഭാഗ്യം തന്നെ തേടിയെത്തിയതിന്റെ ത്രില്ലിലാണ് പേളിയിപ്പോള്‍. ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പേളി തന്റെ ബോളിവുഡ് രംഗപ്രവേശനത്തെകുറിച്ചും ശ്രീനിയുടെ പിന്തുണയെപറ്റിയും വെളിപ്പെടുത്തുകയാണ്. ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ് അനുരാഗ് ബസുവിനോട് തന്നെ നിര്‍ദ്ദേശിച്ചതെന്ന് കരുതുന്നതായി പേളി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെയും പേളിയുടെ ചില ഓണ്‍ലൈന്‍ വീഡിയോയും കണ്ട ശേഷമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പേളിയെ ബന്ധപ്പെട്ടത്. എന്നാല്‍ പേളി ബിഗ്ബോസ് ഷോയ്ക്കുള്ളില്‍ ആയിരുന്നു. അതിനാല്‍ പേളിയുടെ ഡാഡി മാണി പോളിനെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചത്. ബിഗ്ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം പേളി കണ്ട ആള്‍ കൂടിയായിരുന്നു അനുരാഗ് ബസു. 100 ദിവസം ഷോയില്‍ പങ്കെടുത്ത ശേഷം 101മത്തെ ദിവസമായിരുന്നു ഈ കൂടികാഴ്ച.

ബിഗ്ബോസില്‍ പങ്കെടുത്ത ശേഷം എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു താരം ആഗ്രഹിച്ചത് പക്ഷേ ശ്രീനിയാണ് അദ്ദേഹത്തെ കണ്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പേളിയെ പിന്തുണച്ചത്. ബിഗ്ബോസ് കഴിഞ്ഞ് ഒന്നിനും മൂടില്ലായിരുന്നു. വീട്ടില്‍ പോയാല്‍ മതി. എന്നാല്‍ ഇപ്പോള്‍ തന്നെ മീറ്റ് ചെയ്യാന് രണ്ടുദിവസം കഴിഞ്ഞ് പോയാല്‍ മതിയെന്നുമാണ് ശ്രീനി പറഞ്ഞത്. അതൊടൊപ്പം തന്നെ 101 മത്തെ ദിവസമാണ് എനിക്ക് യഥാര്‍ഥ സമ്മാനം കിട്ടിയതെന്നും അന്നാണ് താന്‍ അനുരാഗ് സാറിനെ കണ്ടതെന്നും ബോളിവുഡിലേക്ക് എത്താനുള്ള ഭാഗ്യം കിട്ടിയതെന്നും പേളി പറയുന്നു. ഫെബ്രുവരിയില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.. നാലാമത്തെ ഷെഡ്യുളില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. മോളിവുഡ് ബോളിവുഡ് എന്ന വ്യത്യാസമൊന്നും അഭിനയിക്കുമ്ബോള്‍ തോന്നിയില്ലെന്നും ഭാഷയും ഭക്ഷണവും മാത്രമാണ് വ്യത്യാസമായി തോന്നിയതെന്നും പേളി പറഞ്ഞു.കൂടാതെ മലയാളസിനിമില്‍ പുരുഷന്‍മാര്‍ അണിയറയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഹിന്ദി സിനിമയില്‍ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം കൂടുതലെന്ന് പേളി പറയുന്നു. അഭിഷേക് ബച്ചനുമായി വളരെ ഫ്രണ്ട്ലിയാണെന്നും ഷോട്ട് കഴിഞ്ഞാലും കാരവനില്‍പോയി സ്വന്തം കാര്യം നോക്കാതെ സെറ്റില്‍ സജീവമായി ഇടപെടുന്ന താരമാണ് അഭിഷേക് എന്നും പേളി പറഞ്ഞു. ചാച്ചി എന്ന് വിളിച്ച്‌ തന്നെ അഭിഷേക് കളിയാക്കാറുണ്ടായിരുന്നെന്നും സെറ്റില്‍ എല്ലാവരുമായും തന്നെ വളരെ സൗഹൃദത്തിലാണെന്നും പേളി പറയുന്നു.

pearle maaney new photoshoot

More in Social Media

Trending

Recent

To Top