Malayalam
അങ്ങനെ അതിന് തുടക്കമായി; മിന്നിച്ചേക്കണേ…..
അങ്ങനെ അതിന് തുടക്കമായി; മിന്നിച്ചേക്കണേ…..
സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ പേളി തന്റെ പുതിയ പുതിയ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്.കുറച്ചു ദിവസം മുൻപ് താരത്തിന്റെ ഒരു പുതിയ സംരംഭത്തെക്കുറിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചനടന്നത്.തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് പേളി തന്റെ പുതിയ നീക്കത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത് .
നിമിഷനേരം കൊണ്ടായിരുന്നു പേളിയുടെ പോസ്റ്റ് തരംഗമായി മാറിയത്. പേളി. ഇന്‍ എന്ന സൈറ്റിന്റെ ലോഞ്ചിംഗ് കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. വെള്ളിയാഴ്ച വൈകിട്ട് സൈറ്റ് ലോഞ്ചിംഗാണെന്നും മിന്നിച്ചേക്കണേയെന്നും പറഞ്ഞ് പേളി എത്തിയിരുന്നു. വ്യത്യസ്ത മോഡലുകളിലുള്ള സാരികളാണ് സൈറ്റിലുള്ളത്. 9000-15,000 വരെയാണ് സാരികളുടെ വില. നിലവില്‍ 6 സാരികളാണ് സൈറ്റിലൂടെ ലഭ്യമാവുന്നത്. നേരത്തെ അറിയിച്ചത് പോലെ തന്നെ കൃത്യസമയത്ത് സൈറ്റ് ലോഞ്ച് ചെയ്തിരുന്നു. മഴവില്‍ സാരിയുള്‍പ്പടെ വ്യത്യസ്തമായ ഫാഷനിലുള്ള സാരികളാണ് പേളി വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ളത്.
പേളിയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യം പേളിക്ക് ആശംസ അറിയിച്ച് എത്തിയത്. പേളിയുടെ പുതിയ സംരംഭം മിന്നിക്കോളുമെന്നായിരുന്നു ആരാധകരുടെ കമന്റ്. മനോഹരമായ ചിത്രത്തിനൊപ്പമായാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്.
വിവാഹത്തിനു ശേഷം പേളി വളരെ സന്തോഷത്തിലാണ്.”ദ ലാസ്റ്റ് സപ്പർ” എന്ന സിനിമയിലാണ് ആദ്യമായി പേളി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളായാണ് പേളി ആദ്യം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.
pearle maaney instagram post
