Connect with us

ഇക്കൊല്ലം അവർക്ക് കാണാൻ ആ വീടില്ല,പുതിയ കെട്ടിട നിർമാണത്തിനായി അത് പൊളിച്ചു മാറ്റി!

Malayalam

ഇക്കൊല്ലം അവർക്ക് കാണാൻ ആ വീടില്ല,പുതിയ കെട്ടിട നിർമാണത്തിനായി അത് പൊളിച്ചു മാറ്റി!

ഇക്കൊല്ലം അവർക്ക് കാണാൻ ആ വീടില്ല,പുതിയ കെട്ടിട നിർമാണത്തിനായി അത് പൊളിച്ചു മാറ്റി!

കേവലം ഇട്ട് വർഷമാത്രം മാത്രം മലയാള സിനിമയിൽ.ജീവനെക്കാളേറെ സിനിമയെ സ്നേഹിച്ചു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച ആ നടനവൈഭവം ജയൻ.മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുവെക്കുന്ന ഒരു പിടി നല്ല സിനിമകളല്ലാതെ ജയനെന്ന അതുല്യ പ്രതിഭയ്ക്ക് മൂല ധനമായി ഒന്നുമുണ്ടായിരുന്നില്ല.ഇന്നും നിറഞ്ഞ വേദിയിൽ ജയന്റെ രൂപവും ഭാവവും കെട്ടിയാടുമ്പോൾ അദ്ദേഹത്തെ ഒരു നൊമ്പരത്തോടെ ഓർക്കുന്നവരാണ് നമ്മളിൽ പലരും.ജയൻ യാത്രയായിട്ട് 39 വർഷം പിന്നിട്ടിരിക്കുകയാണ്.ആ മഹാനടന് കോടി പ്രണാമം.

മരണത്തിന് ശേഷം ജയനോടുള്ള സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി. ജയൻ്റെ ജന്മനാട്ടിൽ അദ്ദേഹത്തിൻ്റേതായി ഒന്നുമില്ല.കഴിഞ്ഞ ദിവസം പ്രേമാനന്ദ് എ ആനന്ദൻ എന്നയാൾ തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.പോസ്റ്റിൽ ജയന്റെ വീടു നിന്ന സ്ഥലത്ത് മറ്റൊരു കെട്ടിടം പണിയുന്നതായി പറയുന്നു.അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്.

”കഴിഞ്ഞ ദിവസം കൊല്ലം തേവള്ളി ഓലയിലുള്ള നടൻ ജയന്റെ കുടുംബ വീട്ടിൽ പോയപ്പോഴാണ് 4 മാസം മുൻപ് വീട് പൊളിച്ചു മാറ്റിയ വിവരം പരിസരത്തെ കടക്കാർ പറഞ്ഞത്. ജയന്റെ ഈ പ്രതിമയ്ക്ക് തൊട്ടു പിൻവശത്തെ മതിൽക്കെട്ടിലായിരുന്നു ജയന്റെ വീട്. എല്ലാ വർഷവും നവംബർ 16ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരാധകർ ചരമവാർഷിക ദിനത്തിൽ ഇവിടെ എത്താറുണ്ട്. ഇക്കൊല്ലം അവർക്ക് കാണാൻ ആ വീടില്ല. നാണി മെമ്മോറിയൽ ആശുപത്രി വാങ്ങിയവർ പുതിയ കെട്ടിട നിർമാണത്തിനായി അത് പൊളിച്ചു മാറ്റി. പക്ഷേ സാധാരണക്കാരായ മലയാളിയുടെ മനസിൽ നിന്ന് ജയനെ മാറ്റാൻ പറ്റുമോ?”….ഒപ്പം അവിടെ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഏകദേശം 120-ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരം ആയിരുന്നു.ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.ജെയ്‌നറെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ അറിയുന്നത്.ജയന്റെ അവസാന നിമിഷങ്ങള്‍ നേരിട്ട് കണ്ട സംവിധായകൻ സോമന്‍ അമ്പാട്ട് ആ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

സിനിമയിൽ എത്തുന്നതിനു മുൻപ് നേവൽ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജയൻ. അതിനാൽതന്നെ സിനിമയിൽ എന്തു റിസ്ക് എടുക്കാനും തയാറുളള നടനായിരുന്നു ജയൻ. പക്ഷേ നിർമാതാക്കൾ ഒരിക്കലും അതിന് തയാറായിരുന്നില്ല. അവർ ഡ്യൂപ്പിനെ വച്ചാണ് റിസ്ക് രംഗങ്ങളെല്ലാം ചിത്രീകരിക്കാറുളളത്. ചെന്നൈയിൽനിന്നും കുറച്ച് ദൂരെയുളള സ്ഥലത്തായിരുന്നു കോളിളക്കത്തിന്റെ ഷൂട്ടിങ്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബാലൻ കെ.നായർ ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ജയൻ സഹോദരനായി അഭിനയിച്ച സുകുമാരന്റെ ബൈക്കിൽ കയറി നിന്ന് ബാലൻ കെ.നായരെ താഴെ ഇറക്കുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നായിരുന്നു ഇത് ജയൻ ഹെലികോപ്റ്ററിൽ പിടിച്ചു കയറിയാൽ പെട്ടെന്ന് തന്നെ കൈ വിടണം. ഇതായിരുന്നു ഷോട്ട്. ചെറിയ ഉയരത്തിലാണ് ഇത് ചിത്രീകരിച്ചത്. അതിനാൽ തന്നെ ജയന് കൈ വിട്ടാൽ താഴെ ചാടി നിൽക്കാൻ പറ്റും. ജയൻ കൈ വിട്ടാൽ ബക്കി ഭാഗം ഡ്യൂപ്പിനെ വച്ച് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ജയൻ ഹെലികോപ്റ്ററിൽ കയറി പിടിച്ച ശേഷം ഹെലികോപ്റ്ററിന്റെ റോഡിൽ കാലുപയോഗിച്ച് ലോക്ക് ചെയ്തു. ആ സമയത്ത് ബാലൻ കെ.നായരും ജയനും ഹെലികോപ്റ്ററിന്റെ ഒരേ ഭാഗത്തായി. ജയൻ നല്ല വെയ്റ്റ് ഉളള ആളാണ്.

അപ്പോൾ ഹെലികോപ്റ്ററിന്റെ ബാലൻസിന് പ്രശ്നമുണ്ടായി. പൈലറ്റ് ഹെലികോപ്റ്റർ താഴെ ഇറക്കാൻ ശ്രമിച്ചു. ആ സമയത്ത് ഹെലികോപ്റ്ററിന്റെ ഒരു ചിറക് തറയിൽ ആദ്യം തട്ടി. രണ്ടാമതും തട്ടി. അപ്പോഴേക്കും ബാലൻസ് നഷ്ടമായി ഹെലികോപ്റ്റർ താഴെ ഇരുന്നു. ജയന് കാലെടുക്കാൻ പറ്റിയില്ല. ജയന്റെ തലയുടെ പിൻഭാഗം തറയിൽ തട്ടി. പൈലറ്റ് രക്ഷപ്പെട്ടു. ബാലൻ കെ.നായർക്ക് കാലിനു പരുക്കേറ്റു. ഉടനെ രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും മാറ്റിയ ഉടൻ ഹെലികോപ്റ്റർ പൂർണമായും കത്തിപ്പോയി.

അപകടം ഉണ്ടായ അൽപ സമയത്തിനകം ചെന്നൈയിൽ വെളളപ്പൊക്കം ഉണ്ടായി. കാറുകൾക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥല. ഇതുമൂലം ജയനെ ആശുപത്രിയിൽ എത്തിക്കാൻ വൈകി. ഇതു അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാകാൻ കാരണമായി. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയന് ചെറിയ അനക്കം ഉണ്ടായിരുന്നു. ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്തം ഒരുപാട് വാർന്നുപോയതാണ് മരണത്തിനിടയാക്കിയതെന്ന് അമ്പാട്ട് പറയുന്നു.

എല്ലാ കാലത്തും യുവതലമുറകളുടെ പ്രതിനിധിയായിരുന്നു ജയന്‍. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയന് കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്റെ കടന്നുവരവോടുകൂടിയായിരുന്നു. ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.എന്നാൽ മരണത്തിന് ശേഷം അദ്ദേഹത്തോടുള്ള സ്നേഹം വെറും വാക്കുകൾ മാത്രമായി ഒതുങ്ങി. ജയൻ്റെ ജന്മനാട്ടിൽ അദ്ദേഹത്തിൻ്റേതായി ഒന്നുമില്ല. വീട്ടുവളപ്പിൽ അച്ഛൻ്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ച സ്ഥാനത്ത് ഒരു കല്ലു പോലും സ്ഥാപിച്ചിട്ടില്ല. കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്തെ ജന്മഗൃഹം പോലും നിങ്ങൾക്ക് കൊല്ലത്തെത്തിയാൽ കാണാൻ കഴിയില്ല. തക‍‍‍ർന്ന വീടും വിറ്റു കഴിഞ്ഞു. കൊല്ലത്തെ ജയൻ പ്രേമികൾ ഒരുക്കിയ മനോഹര പ്രതിമ മാത്രമാണ് നഗരത്തിലുള്ളത്.

about jayan

More in Malayalam

Trending

Recent

To Top