Connect with us

വൈറലായി പേളി മാണിയുടെ ബ്രൈഡൽ ഷവര്‍ ചിത്രങ്ങള്‍…

Interesting Stories

വൈറലായി പേളി മാണിയുടെ ബ്രൈഡൽ ഷവര്‍ ചിത്രങ്ങള്‍…

വൈറലായി പേളി മാണിയുടെ ബ്രൈഡൽ ഷവര്‍ ചിത്രങ്ങള്‍…

ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയം തുടങ്ങിയവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. മെയ് അഞ്ചിനാണ് ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം നടന്ന ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പേളി.

മെയ് 5ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. മെയ് എട്ടിന് പാലക്കാട് വെച്ചും വിവാഹാഘോഷങ്ങള്‍ ഉണ്ടാകും. മത്സരത്തിന്‍റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തുമെന്നും അവർ തന്നെ അറിയിക്കുകയായിരുന്നു.


വിവാഹത്തിന് മുന്നോടിയായി നടത്തിയ കിടിലൻ ബ്രൈഡൽ ഷവറിന്‍റെ അതീവ ഗ്ലാമറസ് ചിത്രങ്ങൾ ആണ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുകൾക്കും സഹോദരിക്കുമൊപ്പമാണ് താരം ബ്രൈഡൽ ഷവർ ആഘോഷിച്ചിരിക്കുന്നതെന്നും ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സഹോദരി റേച്ചൽ മാണിക്കും കൂട്ടുകാർക്കും നന്ദി അറിയിച്ചിട്ടുമുണ്ട് പേളി. കൊച്ചിയിലുള്ള ഒരു സ്വകാര്യ ബീച്ച് റിസോട്ടിൽ വെച്ചായിരുന്നു താരത്തിന്‍റെ ബ്രൈഡൽ ഷവർ ആഘോഷം.

സിനിമ താരങ്ങളായ ഷോൺ റോമി, പാർവതി, അഹാന എന്നിവരും ആഘോഷരാവിൽ പേളിക്കൊപ്പമുണ്ട്. 
ചിത്രങ്ങള്‍ വൈറലായതോടെ ട്രോളുകളും സജീവമായുണ്ട്. പേളിമാണിയുടെ മേക്കപ്പ് കൂടിപ്പോയെന്നും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റര്‍ വിക്രത്തെപ്പോലെയുണ്ടെന്നും ചിലര്‍ ചിത്രങ്ങള്‍ സഹിതം സോഷ്യൽമീഡിയയിൽ ടോളുന്നുമുണ്ട്. 

Pearle Maaney bridal shower images goes viral…

Continue Reading
You may also like...

More in Interesting Stories

Trending

Recent

To Top