Malayalam
ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമെയുള്ളു?; പേളി മാണി
ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമെയുള്ളു?; പേളി മാണി
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെ ഒരു വ്ലോഗിൽ സംസാരിക്കുന്നതിനിടെ വൈകാതെ ഒരു ഗുഡ് ന്യൂസ് എല്ലാവരേയും അറിയിക്കുമെന്ന് പേളി പറഞ്ഞിരുന്നു. ആ വീഡിയോ വൈറലായശേഷം പേളി മൂന്നാമതും ഗർഭിണിയാണെന്ന തരത്തിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പേളി.
ഞാൻ പ്രഗ്നന്റ് അല്ല കേട്ടോ. കുറേപ്പേർ ഇതേ കുറിച്ച് ചോദിക്കുന്നുണ്ട്. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളു. ഒരു പെണ്ണിന് ഈ ഒരു ഗുഡ് ന്യൂസ് മാത്രമെയുള്ളു?. അതൊരു ഗുഡ് ന്യൂസാണ്. പക്ഷെ വേറെ എത്രയെത്ര ഗുഡ് ന്യൂസുകളുണ്ട്. എന്താണ് ഗുഡ് ന്യൂസെന്ന് ഞാൻ പിന്നീട് പറയാം. അത് ഞങ്ങൾ കറക്ടായി ചെയ്ത് വരുന്നതേയുള്ളു.
ഗുഡ് ന്യൂസെന്ന് പറഞ്ഞും പോയി. ഗുഡ് ന്യൂസ് എന്നത് എഡിറ്റ് ചെയ്ത് കളഞ്ഞാൽ മതിയായിരുന്നു എന്നാണ് പേളി മാണി പറഞ്ഞത്. കഴിഞ്ഞ ജനുവരിയിലാണ് പേളിക്ക് രണ്ടാമതും കുഞ്ഞ് പിറന്നത്. അടുത്തിടെ രണ്ടാമത്തെ മകൾ നിറ്റാരയുടെ ഒന്നാം പിറന്നാൾ പേളിയും കുടുംബവും വലിയ രീതിയിൽ ആഘോഷിച്ചിരുന്നു. നിറ്റാരയുടെ പിറന്നാളിന് മഞ്ജു സ്പെഷ്യൽ ഗസ്റ്റായി എത്തിയത് മഞ്ജു വാര്യരായിരുന്നു. ആദ്യമായാണ് പേളിയുടെ കുടുംബത്തിലെ ഒരു ഫങ്ഷനിൽ അതിഥിയായി മഞ്ജു വാര്യർ എത്തുന്നത്.
പിന്നാലെ ചിത്രങ്ങൾ പങ്കുവെച്ച് പേളി കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഇതിനോടകം മക്കളായ നിലയും നിറ്റാരയും സോഷ്യൽമീഡിയയിൽ താരങ്ങളാണ്. പേളിക്കും ശ്രീനിഷിനുമുള്ളതുപോലെ ആരാധകരും ഫാൻ പേജുകളും നിലയ്ക്കും നിറ്റാരയ്ക്കുമുണ്ട്. അടുത്തിടെ നടൻ അരിസ്റ്റോ സുരേഷും പേളി വീണ്ടും ഗർഭിണിയാകുന്നുവെന്ന് പറഞ്ഞിരുന്നു.
പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു, മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ആരോ പറഞ്ഞ് കേട്ടതാട്ടോ, അതൊന്നും ഇനി വിവാദമാക്കണ്ട. എന്തായാലും അങ്ങനെ ഉണ്ടെങ്കിൽ ആൺകുട്ടി ആവട്ടെ. പേളി തന്റേടമുള്ള ഒരു ആൺകുട്ടിയായിരുന്നു. പേളിയേയും ശ്രീനിഷിനേയും ഞാൻ ഒരുപാട് പിന്തുണച്ചിരുന്നെങ്കിലും ആദ്യമൊക്കെ അവരുടെ ബന്ധത്തിൽ എനിക്ക് താത്പര്യക്കുറവുണ്ടായിരുന്നു.
ചില തെറ്റിധാരണകൾ കാരണമായിരുന്നു അത്. പക്ഷെ അതൊക്കെ മാറി, അവരുടെ വിവാഹത്തിന് ഞാൻ സജീവമായി പങ്കെടുത്തു. ജീവിതത്തിൽ അടിയന്തരമായൊരു ആവശ്യം വന്നപ്പോൾ പേളിയും ശ്രീനിഷുമാണ് എന്നെ സാമ്പത്തികമായി സഹായിച്ചത്. കുട്ടികൾ ആയശേഷം ഞാൻ പോയി കണ്ടിട്ടില്ല, രണ്ടാമത്തെ കുട്ടി ആൺകുട്ടി ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ അങ്ങനെ പ്രാർത്ഥിച്ചെന്നും അവരോട് പറഞ്ഞിരുന്നു.
അഭിനയം, സംവിധാനം, അവതാരക, ഗായിക തുടങ്ങി പേളി തിളങ്ങാത്ത മേഖലകൾ കുറവാണ്. അവതാരക റോളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു പേളി. ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് വലിയ രീതിയിലുള്ള വിമർശനങ്ങളും പേളിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോൾ താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് അവതാരക പിന്മാറി എന്നാണ് അടുത്തിടെ മറീന പറഞ്ഞത്ത ന്നെ പോലെ രൂപസാദൃശ്യമുള്ള പ്രമുഖ അവതാരക എന്ന് മറീന പറഞ്ഞതോടെയാണ് പേളിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചിലർ രംഗത്തെത്തിയത്. പിന്നാലെ ഈ നടി പേളി തന്നെയാണെന്നും മറീന പറഞ്ഞിരുന്നു.
