Connect with us

നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷെ മറ്റെന്താണ് വഴി?; കുറിപ്പുമായി സനൽകുമാർ ശശിധരൻ

Actress

നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷെ മറ്റെന്താണ് വഴി?; കുറിപ്പുമായി സനൽകുമാർ ശശിധരൻ

നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്, പക്ഷെ മറ്റെന്താണ് വഴി?; കുറിപ്പുമായി സനൽകുമാർ ശശിധരൻ

പലപ്പോഴും നടി മഞ്ജു വാര്യർക്കെതിരെ രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ചോല, എസ്. ദുർഗ, കയറ്റം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. കയറ്റം സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് നടി മഞ്ജു വാര്യരായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം മഞ്ജു വാര്യരെ കുറിച്ച് സനൽ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് വലിയ വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്.

ഒരിക്കൽ മഞ്ജു വാര്യർ പോലീസിൽ പരാതിപ്പെടുകയും 2022ൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഏറെക്കാലം നിശബ്ദനായിരുന്ന സനൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീണ്ടും മഞ്ജുവിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇപ്പോൾ മഞ്ജു എന്ത് കൊണ്ട് പരസ്യമായി പ്രണയം പറയാത്തതെന്നും അവരുടെ മകളുടെ ജീവന് ഭീഷണിയാണെന്ന് കരുതി തന്നോട് സംസാരിക്കുന്നില്ലെന്നും പറയുകയാണ് സംവിധായകൻ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനൽ കുമാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനിൽക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല.

കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചു പറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം! എന്നും പറഞ്ഞാണ് സനൽ കുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പിന്നാലെ കമന്റുകളുമായും നിരവധി പേരെത്തി. പലരും സനൽകുമാറിനെ വിമർശിച്ചു കൊണ്ടാണ് അഭിപ്രായം പറഞ്ഞത്. നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഒരു നടിയോട് താങ്കൾക്ക് പ്രണയം തോന്നിയിരിക്കാം. പക്ഷെ അവർക്ക് അങ്ങനെ ഒന്നും തന്നെയില്ലെയെന്ന് താങ്കൾക്കും അറിവുള്ളതല്ലേ, അതിന്റെ തെളിവല്ലേ താങ്കൾക്കെതിരെ അവർ കൊടുത്ത കേസ്.

താങ്കൾ ഇപ്പോൾ അമേരിക്കയിൽ ഇരുന്നാണ് അവർക്കെതിരെ തണ്ട് കളിക്കുന്നതെന്ന് മനസിലാക്കുന്നു. അവരുടെ അല്ലാത്ത ഒരു വോയിസ് ക്ലിപ് അവരുടേതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇട്ട് വീണ്ടും നടപടികൾ വിളിച്ച് വരുത്തരുത് എന്നാണ് ഒരാൾ കുറിച്ചത്.

ഈ പ്രവർത്തി കൊണ്ട് സ്വയം കുഴിതോണ്ടാതിരിക്കുക. താങ്കളെ നേരിൽ പരിചയപ്പെട്ട ഒരാൾ എന്ന നിലയിൽ ഇത്തരം പ്രവർത്തികൾ ബൂഷണമല്ല എന്ന് ഓർമിപ്പിക്കെട്ടെ. അവരെ അവരുടെ വഴിക്ക് വിടുക്കുക താങ്കൾ അറിയാവുന്ന പണി തുടർന്നും ചെയ്യാൻ ശ്രമിക്കുക… എന്നാണ് മറ്റൊരാൾ സനലിനോട് പറഞ്ഞത്. ഇതിനുള്ള മറുപടിയുമായി സംവിധായകൻ എത്തി.

‘നിങ്ങൾ ഇവിടെ കമെന്റ് ഇട്ടതുകൊണ്ട് രണ്ടു ചോദ്യങ്ങൾ ചോദിക്കുന്നു. 1. നിങ്ങൾ ഇതെക്കുറിച്ചു മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ടോ? 2. സംസാരിച്ചു, മഞ്ജു ഞാൻ പുറത്തുവിട്ട ശബ്ദരേഖ നിഷേധിച്ചു എങ്കിൽ, ഒരു പരസ്യപ്രസ്താവന നടത്താൻ നിങ്ങൾ ആവശ്യപ്പെട്ടോ? ഇത് രണ്ടും ചെയ്തില്ല എങ്കിൽ എന്ത് കാര്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആധികാരികതയോടെ എന്ന ഭാവേന നിങ്ങൾ ഈ കമെന്റ് ഇടുന്നത്?. എന്നാണ്സംവിധായകൻ ചോദിക്കുന്നത്.

More in Actress

Trending