Malayalam
സലിം കുമാറിന് വേണ്ടി ഡബ്ബ് ചെയ്ത് ദിലീപ്; 17 വർഷമായിട്ടും മനസിലാക്കിയിരുന്നില്ലെന്ന് ആരാധകർ
സലിം കുമാറിന് വേണ്ടി ഡബ്ബ് ചെയ്ത് ദിലീപ്; 17 വർഷമായിട്ടും മനസിലാക്കിയിരുന്നില്ലെന്ന് ആരാധകർ
നടൻ ദിലീപുമായും വളരെ അടുത്ത സൗഹൃദമുള്ള നടൻ കൂടിയാണ് സലിംകുമാർ തുടക്കക്കാലത്ത് വിദേശത്ത് സ്‌റ്റേജ് ഷോകൾ അവതരിപ്പിക്കാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. മാത്രമല്ല സലിംകുമാറിന്റെ എക്കാലത്തേയും ഹിറ്റ് കഥാപാത്രങ്ങളിൽ ഏറെയും ദിലീപ് സിനിമകളിലാണുള്ളത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്. പാണ്ടിപ്പട, കല്യാണ രാമൻ, സി ഐ ജഡി മൂസ, എന്നിങ്ങനെ എത്രയോ സിനിമകളിൽ ഇവരുടെ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ വിവിധ മേഖലകളിൽ ദിലീപ് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും മറ്റ് നടന്മാർക്ക് വേണ്ടി ശബ്ദം നൽകിയതായി അധികം ആരും കേട്ടിരിക്കാൻ സാധ്യത ഇല്ല. എന്നാൽ സലിം കുമാറിന് വേണ്ടി ദിലീപ് ശബ്ദം നൽകിയതായാണ് പറയുന്നത്. 17 വർഷം മുൻപ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലാണ് സലിം കുമാറിന് ശബ്ദം നൽകിയത് എന്നാണ് റിപ്പോർട്ട്.
2008 ൽ റിലീസ് ചെയ്ത ക്രെയ്‌സി ഗോപാലൻ എന്ന ചിത്രത്തിൽ ദിലീപന്റെ സുഹൃത്തായാണ് സലിം കുമാർ എത്തുന്നത്. ഈ ചിത്രത്തിൽ ദിലീപ് സലിം കുമാറിന് ശബ്ദം നൽകിയതായാണ് വിവരം. ചിത്രത്തിലും ഇരുവരും മോഷ്ടാക്കളായി ആയാണ് എത്തുന്നു. ഇതിൽ ദിലീപും സലിം കുമാറും ബാങ്ക് മോഷണം നടത്താൻ പോകുന്ന രംഗമുണ്ട്.
ഇവിടെ സലിം കുമാറിനോട് ദിലീപ് ഇരുട്ടിലെ നേർത്ത വെളിച്ചത്തിൽ സംസാരിക്കുന്ന സീനുണ്ട്. അത് നമ്മുടെ നിഴലാ എന്ന് സലിം കുമാർ പറയുന്ന ഭാഗം ദിലീപാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടു പിടിത്തം. അടുത്തിടെ നടൻ ദിലീപുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും സലിം കുമാർ പറഞ്ഞിരുന്നു. എന്നെ ദിലീപ് അമേരിക്കയിൽ വെച്ച് അടിച്ചിട്ടുണ്ട്.
എല്ലാവരും പരിപാടിക്ക് മുമ്പുള്ള പ്രാർഥന നടത്തുകയായിരുന്നു. ആ സമയത്ത് ദിലീപ് പ്രാർഥിച്ചപ്പോൾ ഇത്തിരി ശബ്ദം കൂടിപ്പോയി. അത് കേട്ട് ഞാൻ ചിരിച്ചു. അതിനാണ് ദിലീപ് എന്നെ തല്ലിയത്. ഞാൻ ദൈവ വിശ്വാസമുള്ള ആളാണ്.’പക്ഷെ ദൈവം അമ്പലത്തിലും പള്ളിയിലുമിരിക്കുന്നുവെന്നത് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമിയിലെല്ലായിടത്തും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് എന്നും അദ്ദേഹം പറഞ്ഞു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രമാണ്.
