Connect with us

സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി 11 ദിവസത്തെ ഉപവാസം ആരംഭിച്ച് പവന്‍ കല്യാണ്‍

Actor

സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി 11 ദിവസത്തെ ഉപവാസം ആരംഭിച്ച് പവന്‍ കല്യാണ്‍

സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി 11 ദിവസത്തെ ഉപവാസം ആരംഭിച്ച് പവന്‍ കല്യാണ്‍

രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് പവണ്‍ കല്യാണ്‍. ഇപ്പോഴിതാ തൻ്റെ സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പവൻ കല്ല്യാൺ 11 ദിവസത്തെ ഉപവാസം ആരംഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്ട്ടുകള്‍. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമാണ് അദ്ദേഹം.

11 ദിവസം നീണ്ടുനിൽക്കുന്ന വാരാഹി ദീക്ഷയാണ് നടത്തുന്നത്. ഇതിൽ വരാഹി അമ്മവാരിയെ ആരാധിക്കും. വരാഹി ദീക്ഷയുടെ നിയമങ്ങൾ അനുഷ്ഠിക്കാൻ പ്രയാസമാണ്. പവൻ കല്യാണ് 11 ദിവസം നിരാഹാരം അനുഷ്ഠിക്കേണ്ടിവരും.

ഇതിന് മുൻപ് 2023 ജൂണിൽ അദ്ദേഹം വരാഹി ദേവിയെ ആരാധിച്ചിരുന്നു, അതോടൊപ്പം അദ്ദേഹം വരാഹി വിജയ യാത്ര ആരംഭിക്കുകയും ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. മതവിശ്വാസമനുസരിച്ച് ഹിന്ദു മതത്തിലെ ഏഴ് മാതൃദേവതകളുടെ ഒരു കൂട്ടമായ മാത്രികകളിൽ ഒന്നാണ് വരാഹി ദേവി.

പന്നിയുടെ തലയോടുകൂടിയ വരാഹി വിഷ്‌ണുദേവൻ്റെ അവതാരമായ വരാഹയുടെ ശക്തി (സ്‌ത്രീശക്തി) ആണ്. വരാഹി എന്നാൽ ഭൂമി ദേവി എന്നും അർത്ഥമുണ്ട്. വിശ്വാസപ്രകാരം ഉപവാസമനുഷ്ഠിക്കുന്നവർ ദിനേനയുള്ള ഭക്ഷണം ഉപേക്ഷിച്ച് ചുരുങ്ങിയ അളവിലുള്ള സാത്വിക് ഭക്ഷണം മാത്രമാണ് കഴിക്കുക.

നിലത്ത് കിടന്നുറങ്ങുകയും ചെരിപ്പിടാതെ നടക്കുകയും ചെയ്യുന്നതാണ് പതിവ്. ഉപവാസ കാലയളവിൽ രാവിലെയും വൈകുന്നേരവും പൂജ ചെയ്യണം. മാംസാഹാരങ്ങളോ ലഹരി ഉപയോഗമോ മറ്റോ പാടില്ല. ഉപവാസമനുഷ്ഠിക്കുന്നതിലൂടെ എല്ലാ വിജയങ്ങളും കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

Continue Reading
You may also like...

More in Actor

Trending

Recent

To Top