വനംകൊള്ളക്കാരാണ് ഇപ്പോഴത്തെ സിനിമയിലെ നായകൻ, ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്; പവൻ കല്യാൺ
നടനായും രാഷ്ട്രീയ പ്രവർത്തകനായും തെലുങ്ക് പ്രേക്ഷർക്കിടയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പവൻ കല്യാൺ. എന്നാൽ ഇപ്പോഴിതാ കർണാടക വനം വകുപ്പിൽ നിന്ന് കുങ്കിയാനകളെ വാങ്ങുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
പുതിയ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതി തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്. പണ്ട് കാലങ്ങളിലൊക്കെ സിനിമകളിൽ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാൽ ഇപ്പോൾ വനംകൊള്ളക്കാരാണ് നായകന്മാർ. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാൽപത് വർഷങ്ങള്ക്ക് മുമ്പ് വരെ നായകൻ എന്ന് പറഞ്ഞാൽ വനത്തെ സംരക്ഷിക്കുന്നവനാണ്. ഗന്ധദ ഗുഡിയിലെ രാജ് കുമാറിന്റെ കഥാപാത്രം അങ്ങനെയൊരു ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ്. എന്നാൽ ഇപ്പോഴോ?, കാട്ടിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തുന്ന വനംകൊള്ളക്കാരനാണ് നായകൻ. വില്ലനാകട്ടെ, അത് തടയുന്ന പോലീസ് ഉദ്യോഗസ്ഥനും.
ഇന്നത്തെ കാലത്തെ സിനിമ എന്താണെന്ന് മനസിലാക്കാൻ എനിക്ക് സാധിക്കുന്നതേയില്ല. നമ്മൾ ശരിയായ സന്ദേശമാണോ ജനങ്ങൾക്ക് നൽകുന്നത്?, ഒരിക്കലും അല്ല. ഇത്തരത്തിലുള്ള ജനങ്ങളിലേയ്ക്ക് തെറ്റായ സന്ദേശമാണ് കൊണ്ടെത്തിക്കുന്നത്. സിനിമയിൽ ചെയ്യാൻ സാധിക്കാത്തത് യഥാർത്ഥ ജീവിതത്തിൽ രാഷ്ട്രീയപ്രവർത്തനത്തിലൂടെ ചെയ്യാൻ ആണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയെക്കുറിച്ചാണോ ഈ പരോക്ഷ വിമർശനം എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ സംശയിക്കാനൊന്നുമില്ല, പവൻ ഉദ്ദേശിച്ചത് അത് തന്നെയാണെന്നും ചിലർ കുറിക്കുന്നു.
എന്നാൽ അല്ലു അര്ജുനും പവൻ കല്യാണും ബന്ധുക്കളാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും പവൻ കല്യാൺ ആരാധകരും പറയുന്നു. ഭീംല നായ്ക് എന്ന സിനിമയിൽ നടന്റെ കഥാപാത്രം കാറിന് നേരെ ബോം ബ് എറിയുന്ന രംഗമുണ്ട്. അതുകൊണ്ട് അത് തീ വ്രവാദത്തെയും അ ക്രമത്തെയും പ്രോത്സാഹിപ്പിക്കുമോയെന്നും പലരും ചോദിക്കുന്നു. ചിലർ പവണിനെതിരെ വിമർശനവുമായും എത്തുന്നുണ്ട്.