നാളെ കേരളക്കരയിലെ തീയ്യറ്ററുകളിൽ റിലീസിനൊരുങ്ങാനിരിക്കെ പട്ടാഭിരാമന്റെ പുതിയ ടീസർ പുറത്തിറക്കി അണിയറപ്രവർത്തകർ. വളരെ തമാശ കലർന്ന ടീസർ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത് . ചിത്രത്തിലെ ഷുക്കൂർ എന്ന കഥാപാത്രത്തിന്റെ രസകരമായ സംഭവങ്ങളാണ് ടീസറിൽ ഉടനീളം കാണിക്കുന്നത്. വാപ്പാന്റെ മരണത്തോടെ ഞമ്മക്ക് ജോലി കിട്ടിയെന്നും എങ്ങനെയാണു വാപ്പ മരിച്ചതെന്നുമാണ് ടീസറിൽ ഷുക്കൂർ പറയുന്നത്.
ആർത്തി കാണിച്ചേ കഴിക്കൂ, ആ ആർത്തിയോടെ ഞമ്മക്ക് ജോലി കിട്ടിയെന്നാണ് ഷുക്കൂർ പറയുന്നത്. വളരെ നർമ്മത്തോടെയാണ് ടീസറിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് . ചിത്രം തീയ്യറ്ററുകളിൽ പൊടിപൊടിക്കുമെന്നാണ് എന്നാണ് വിലയിരുത്തൽ.
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാഭിരാമൻ. മിയയും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാർ . അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫുഡ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ജയറാം എത്തുന്നത്.
രവിചന്ദ്രന്‍, രഞ്ജിത്, കൈതപ്രം, മുരുകന് കാട്ടാക്കട, ബാദുഷ, സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.കണ്ണന് താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട് .
തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍.പ്രേം കുമര്‍, മാധുരി, ബൈജു, സുധീര്‍ കരമന, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സായി കുമാര്‍, ദേവന്, , തെസ്നി ഖാന്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ് . കണ്ണന് താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്. കൈതപ്രവും മുരുകന് കാട്ടാക്കടയുമാണ് ഗാന രചന .
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയിലെ ചർച്ചാവിഷയമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ. ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്...
മലയാള സിനിമയിൽ നവതരംഗസിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമ്മാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. മാജിക്ക് ഫ്രെയിംസിൻ്റെ...