പട്ടാഭിരാമനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, മിയ എന്നിവരാണ് നായികമാരായി എത്തുന്നത്.
ഫുഡ് ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. കണ്ണന് താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട് . തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍.
പ്രേം കുമര്‍, മാധുരി, ബൈജു, സുധീര്‍ കരമന, ധര്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സായി കുമാര്‍, ദേവന്, , തെസ്നി ഖാന്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രവിചന്ദ്രന്‍ , രഞ്ജിത്, കൈതപ്രം , മുരുകന് കാട്ടാക്കട , ബാദുഷ , സുരേഷ് നിലമേല്‍, ഹരി തിരുമല തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ .
ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ് . കണ്ണന് താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്. കൈതപ്രവും മുരുകന് കാട്ടാക്കടയും ഒരുക്കിയ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നത്. പുത്തന്‍ പണം,കനല്, പുതിയ നിയമം, സോളോ തുടങ്ങി നിരവധി സിനിമകള്‍ നിര്‍മ്മിച്ച അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രം ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തും.
pattabhiraman -new poster released
