Malayalam Breaking News
പട്ടാഭിരാമൻ ഇമ്പാക്ട് ! തിരുവനന്തപുരത്ത് കർശന ഭക്ഷ്യ പരിശോധനയുമായി മേയർ ബ്രോ !
പട്ടാഭിരാമൻ ഇമ്പാക്ട് ! തിരുവനന്തപുരത്ത് കർശന ഭക്ഷ്യ പരിശോധനയുമായി മേയർ ബ്രോ !
By
ചുറ്റും മായം കലർന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഭക്ഷണത്തിൽ പോലും മായം . ഇതിനൊക്കെ നേരെ പിടിച്ചൊരു കണ്ണാടിയാണ് പട്ടാഭിരാമൻ . ജനിച്ചു വീഴുമ്പോൾ നാവിലേക്ക് അരച്ച് തരുന്നതിൽ പോലും മായമാണെന്നു ചത്രത്തിൽ പറയുന്നത് അർത്ഥവത്താണ്.
ഹോട്ടൽ സംസ്കാരത്തിലേക്ക് മലയാളികൾ മാറി കഴ്ഞ്ഞു. അതൊക്കെ വ്യക്തമായി കാണിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ . മായം കലർന്ന പാൽ , ഇറച്ചി , മസാലപ്പൊടി തുടങ്ങി സകലതും ചിത്രത്തിലൂടെ ലോകത്തിനു മുന്നിൽ കാണിച്ചു .
ഇപ്പോൾ ചിത്രം ഉയർത്തി വിട്ട അലയൊലി ഏറ്റെടുത്തിരിക്കുകയാണ് തിരുവനന്തപുരം മേയർ പ്രശാന്ത്. സുഭോജനം എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മേയർ . ഹോട്ടലുകളിൽ നല്ല ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് തിരുവന്തപുരം നഗരസഭാ ഇങ്ങനൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
അതെ ആശയമാണ് പട്ടാഭിരാമനും പങ്കു വയ്ക്കുന്നത്. ഇതൊരു നേട്ടവും അഭിമാന നിമിഷവുമാണ്. അബാം മൂവീസിന്റെ ബാനറിൽ ജയറാമിനെ നായകനാക്കി എബ്രഹാം മാത്യു നിർമിച്ച് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് പട്ടാഭിരാമൻ .
pattabhiraman movie impact
