Bollywood
പത്താനിലെ ആ രംഗം അനിമേറ്റഡ് സീരീസിന്റെ കോപ്പിയെന്ന് ആരോപണം
പത്താനിലെ ആ രംഗം അനിമേറ്റഡ് സീരീസിന്റെ കോപ്പിയെന്ന് ആരോപണം
തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തികൊണ്ടിരുന്ന ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയെ കൈപിടിച്ചുയര്‍ത്തിയ ചിത്രമായിരുന്നു കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പത്താന്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പത്താന് റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.
റിലീസ് ചെയ്ത ആദ്യദിനം തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു. ഈ അടുത്ത കാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ഇത്.
ഇപ്പോഴിതാ ഈ സിനിമയ്ക്കെതിരെ പുതിയ ആരോപണം ഉയര്‍ന്നു വന്നിരിക്കുകയാണ്. ചിത്രത്തിലെ ട്രെയിന്‍ ഫൈറ്റ് രംഗങ്ങള്‍ കോപ്പിയാണെന്നാണ് ചില പ്രേക്ഷകരുടെ ആരോപണം.
‘ജാക്കി ചാന് അഡ്വെഞ്ചര്‍’ എന്ന അനിമേറ്റഡ് സീരീസിലെ രംഗത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് കോപ്പിയടി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ആക്ഷന്‍ പ്രധാന്യം നല്കി കൊണ്ട് സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖ് ഖാനോടൊപ്പം സല്മാന് ഖാനും എത്തിയിരുന്നു. നാല് വര്‍ഷത്തിന് ശേഷം പുറത്തുവന്ന ഷാരൂഖ് ഖാന് ചിത്രമാണ് പഠാന്. ‘ജവാന്’ആണ് ഇനി റിലീസ് ചെയ്യാനുള്ള ഷാരൂഖ് ചിത്രം.
