Connect with us

പത്താന്‍ ഒടിടിയിലേയ്ക്ക്…!; റിലീസ് തീയതി പുറത്ത്

Bollywood

പത്താന്‍ ഒടിടിയിലേയ്ക്ക്…!; റിലീസ് തീയതി പുറത്ത്

പത്താന്‍ ഒടിടിയിലേയ്ക്ക്…!; റിലീസ് തീയതി പുറത്ത്

നാളുകള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ പത്താന് വമ്പിച്ച വരവേല്‍്പ്പാണ് ലഭിച്ചത്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഷാരൂഖിന്റെയും ഒപ്പം ബോളിവുഡിന്റെയും തിരിച്ചുവരവായിരുന്നു. കൊവിഡ് കാലത്ത് നേരിട്ട വലിയ തകര്‍ച്ചയ്ക്കു ശേഷം ഇത്തരത്തില്‍ വ്യാപ്തിയുള്ള മറ്റൊരു വിജയം ബോളിവുഡില്‍ സംഭവിച്ചിട്ടില്ല.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയേറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ ഒടിടി റിലീസ് എപ്പോള്‍ എന്നതാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യം. അതിനുള്ള ഉത്തരം ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടുന്ന ചിത്രങ്ങള്‍ പോലും തിയറ്റര്‍ റിലീസില്‍ നിന്നും ഒരു മാസത്തെ ഇടവേളയിലാണ് ഒടിടിയില്‍ എത്താറ്. എന്നാല്‍ 50 ദിവസങ്ങള്‍ പിന്നിട്ടിട്ടും പഠാന്‍ ഇനിയും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടില്ല. 56 ദിവസങ്ങള്‍ക്കിപ്പുറമാണ് പഠാന്റെ ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അതനുസരിച്ച് മാര്‍ച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ െ്രെപം വീഡിയോയിലൂടെയാവും പഠാന്റെ ഒടിടി റിലീസ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിര്‍മ്മാതാക്കളുടെയോ ഒടിടി പ്ലാറ്റ്‌ഫോമിന്റെയോ ഭാഗത്തുനിന്ന് ഇനിയും എത്തിയിട്ടില്ല.

More in Bollywood

Trending

Recent

To Top