News
വിവാദങ്ങളിലും ബഹിഷ്കരണാഹ്വാനങ്ങനങ്ങളിലും വീഴാതെ പത്താന്; അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണം
വിവാദങ്ങളിലും ബഹിഷ്കരണാഹ്വാനങ്ങനങ്ങളിലും വീഴാതെ പത്താന്; അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണം
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തെത്തുന്ന ഷാരൂഖ് ഖാന് ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പത്താന്. എന്നാല്‍ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും വന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും പത്താനെ അതൊന്നും ബാധിച്ചില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തുന്നത്.
ലിമിറ്റഡ് അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ഏതാനും മേഖലകളിലെ തിയറ്ററുകളില്‍ ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിംഗ് നടന്നിരുന്നു. ഈ കണക്ക് പ്രകാരം 1.70 കോടിയോളം രൂപയാണ് പഠാന് സ്വന്തമാക്കിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
മുന്‍കൂര്‍ ബുക്കിംഗ് തുറന്ന് മണിക്കൂറുകള്‍ക്കകം ആണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, 20ന് ചിത്രത്തിന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും. അതേസമയം, ജര്‍മ്മനിയില്‍ പ്രീ ബുക്കിങ്ങിലൂടെ പഠാന്1,50,000 യൂറോ നേടിയിട്ടുണ്ട്. ഇതോടെ ‘കെജിഎഫ് 2’ ന്റെ ലൈഫ് ടൈം കളക്ഷന്‍ ആണ് ഷാരൂഖ് ഖാന് ചിത്രം തകര്‍ത്തിരിക്കുന്നത്.
1,44,000 യൂറോയാണ് കെജിഎഫ് 2വിന്റെ കളക്ഷന്‍. 1,55,000 യൂറോ നേടി മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒന്നാമത്. ജനുവരി 25ന് പഠാന് തിയറ്ററുകളില്‍ എത്തും. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണ് പഠാന്.
സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു.
