Connect with us

നയന്‍താരയുടെ വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെ; ഹന്‍സികയുടെ വീഡിയോ ഉടനെത്തും

News

നയന്‍താരയുടെ വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെ; ഹന്‍സികയുടെ വീഡിയോ ഉടനെത്തും

നയന്‍താരയുടെ വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെ; ഹന്‍സികയുടെ വീഡിയോ ഉടനെത്തും

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ഹന്‍സിക. ഇപ്പോഴിതാ നടിയുടെ വിവാഹ വീഡിയോ സ്‌പെഷ്യല്‍ പ്രോഗ്രാം ആയി പുറത്തിറങ്ങുകയാണ്. ‘ഹന്‍സികാസ് ലവ് ശാദി ഡ്രാമ’ എന്ന പേരിലാണ് താരത്തിന്റെ വിവാഹ വീഡിയോ പുറത്തു വരിക. ഷോയുടെ ടീസര്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് ഹന്‍സികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കസ്തൂരിയും വിവാഹിതരാകുന്നത്. ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചായിരുന്നു വിവാഹം. ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടന്നത്. ഹന്‍സികയുടെ മെഹന്ദി, ഹല്‍ദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.

ഹന്‍സികയുടെ വിവാഹ വീഡിയോ എത്തുമ്പോള്‍ നയന്‍താരയുടെ വിവാഹ വീഡിയോ എന്ന് എത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 9ന് ആയിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. ഓഗസ്റ്റില്‍ വിവാഹ ടീസര്‍ നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്തിരുന്നു.

ഇത്ര കാലമായിട്ടും നെറ്റ്ഫ്‌ലിക്‌സ് എന്തുകൊണ്ടാണ് നയന്‍താരയുടെ വിവാഹ വീഡിയോ റിലീസ് ചെയ്യാത്തതെന്നാണ് ആരാധകരുടെ സംശയം. വീഡിയോ ഇപ്പോഴും എഡിറ്റിംഗില്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നയന്‍താരയുടെ ജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി എന്ന രീതിയിലാണ് നെറ്റ്ഫ്‌ലിക്‌സ് ആ വീഡിയോ ഒരുക്കുന്നത്. അതുകൊണ്ടാകും ഇത്രയും കാലതാമസമെന്നാണ് ആരാധകര്‍ കരുതുന്നത്.

More in News

Trending