Bollywood
കെജിഎഫ് 2നെയും ബാഹുബലി 2നെയും തൂത്തെറിഞ്ഞ് ഷാരൂഖിന്റെ പത്താന്; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
കെജിഎഫ് 2നെയും ബാഹുബലി 2നെയും തൂത്തെറിഞ്ഞ് ഷാരൂഖിന്റെ പത്താന്; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ആരാധകരെയും ബോളിവുഡിനെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളിയിരിക്കുകയാണ് പത്താന്.
വളരെ വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പത്താന് സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താന് 200 കോടി രൂപ നേടിയത്. ഇത് വരെ 212 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രമായി നേടിയത്. കെജിഎഫ് 2 അഞ്ച് ദിവസം കൊണ്ടാണ് 200 കോടി രൂപ നേടിയത്.
ബാഹുബലി 2 ആകട്ടെ, ആറ് ദിവസം കൊണ്ടാണ് 200 കോടി ക്ലബ്ബിലെത്തിയത്. 100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പഠാന്. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിലെത്തിയ മറ്റ് ചിത്രങ്ങള്‍. 100 കോടി രൂപയ്ക്ക് മുകളിലുള്ള തുകക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്സ് വാങ്ങിയത്.
ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹണം സത്ചിത് പൗലൗസാണ്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 70 കോടിയിലധികം നേടിയ ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡും പത്താന് സ്വന്തമാക്കിയിരുന്നു. മറ്റൊരു ഹിന്ദി ചിത്രത്തിനും ആദ്യ ദിനത്തില്‍ 70 കോടിയിലധികം രൂപ നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഷാരൂഖിന്റെ സീറോ എന്ന ചിത്രം ആകെ നേടിയ തുകയേക്കാള്‍ കൂടുതലാണ് പത്താന് വെറും രണ്ട് ദിവസം കൊണ്ട് നേടിയത്. സീറോ തിയേറ്ററുകളില്‍ 193 കോടിയായിരുന്നു കളക്ട് ചെയ്തത്. എന്നാല്‍ പത്താന് ആദ്യദിനം ആഗോളതലത്തില്‍ വാരിയത് 100 കോടിയ്ക്ക് മുകളിലാണ്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഉയര്‍ന്ന കളക്ഷനാണിത്.
