അജിത്തിനെയും നിര്‍മ്മാതാക്കളെയും തൃപ്തരാക്കാന്‍ കഴിഞ്ഞില്ല; അജിത്ത് ചിത്രത്തില്‍ നിന്നും വിഘ്‌നേഷ് ശിവന്‍ പുറത്ത്
അജിത്തും വിഘ്‌നേഷ് ശിവനും ഒന്നിക്കുന്നതായുള്ള വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്ത് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തില്‍ നിന്നും വിഘ്‌നേഷ് ശിവന്‍ പുറത്ത് ആയിരിക്കുന്നതായുള്ള വിവരമാണ് പുറത്തെത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് അജിത്തിന്റെ 62ാമത്തെ ചിത്രം വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ഈ ചിത്രം വിഘ്‌നേഷ് ശിവന്‍ പകരം മഗിഴ് തിരുമേനി സംവിധാനം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷനായി വിഘ്‌നേഷ് ശിവന് ഏകദേശം 6 മാസത്തെ സമയം നല്‍കിയിരുന്നെങ്കിലും അജിത്തിനെയും നിര്‍മ്മാതാക്കളെയും തൃപ്തരാക്കാന്‍ വിഘ്‌നേഷിന് കഴിയാത്തതിനാലാണ് സംവിധാന സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന.
എന്നാല്‍ അജിത്തിന്റെ 63ാമത് ചിത്രം വിഘ്‌നേഷ് ശിവനൊപ്പമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം, ‘തുനിവ്’ എന്ന ചിത്രമാണ് അജിത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ജനുവരി 11ന് സംക്രാന്തി റിലീസ് ആയി വിജയ് ചിത്രം ‘വാരിസി’ന് ഒപ്പമാണ് തുനിവും തിയേറ്ററിലെത്തിയത്.
220 കോടിയാണ് തുനിവ് ഇതുവരെ നേടിയത്. അജിത്തിനൊപ്പം മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. സമുദ്രക്കനി, ജോണ്‍ കൊക്കന്‍, മമതി ചാരി, വീര, ഭഗവതി പെരുമാള്‍, അജയ്, പ്രേം കുമാര്‍ എന്നീ താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.