Connect with us

മൃണാല്‍ ഠാക്കൂര്‍ ഇനി സൂര്യയുടെ നായിക; എത്തുന്നത് പത്ത് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തില്‍

Movies

മൃണാല്‍ ഠാക്കൂര്‍ ഇനി സൂര്യയുടെ നായിക; എത്തുന്നത് പത്ത് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തില്‍

മൃണാല്‍ ഠാക്കൂര്‍ ഇനി സൂര്യയുടെ നായിക; എത്തുന്നത് പത്ത് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തില്‍

‘സീതാരാമം’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാല്‍ ഠാക്കൂര്‍. ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ മൃണാല്‍ താക്കൂര്‍ മറാത്തി, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സീതാരാമത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പേഴിതാ മൃണാല്‍ സൂര്യയുടെ നായികയായി എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

സൂര്യയുടെ 42ാമത് ചിത്രത്തിലൂടെയാണ് മൃണാല്‍ തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിക്കനൊരുങ്ങുന്നത്. പത്ത് ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അടുത്ത ഘട്ടത്തില്‍ മൃണാല്‍ താക്കൂര്‍ ചിത്രീകരണത്തിനൊപ്പം ചേരും.

ഈ ചിത്രത്തില്‍ ഒന്നിലധികം ലുക്കുകളില്‍ സൂര്യ എത്തുമെന്നാണ് വിവരം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പഠാനിയാണ് നായിക. ദിഷ പഠാനിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താരയടക്കം നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.

വെട്രി പളന സ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകരുന്നത്. അതേസമയം, ‘സെല്‍ഫി’, ‘പൂജ മേരി ജാന്‍’, ‘പിപ്പ’, ‘ആങ്ക് മിച്ചോലി’, ‘ഗുമ്രാ’ എന്നീ ബോളിവുഡ് ചിത്രങ്ങളമാണ് മൃണാലിന്റെതായി ഇനി ഒരുങ്ങാനുള്ളത്. നാനിയുടെ 30ാമത് ചിത്രത്തിലും മൃണാല്‍ അഭിനയിക്കും.

More in Movies

Trending

Recent

To Top