Bollywood
പത്താന് ആളിക്കത്തുന്നു, 3 ദിവസം കൊണ്ട് അഞ്ചരക്കോടിയോളം പ്രേക്ഷകരെ വാരിക്കൂട്ടി യൂട്യൂബിൽ തരംഗം തീർത്ത് ചിത്രത്തിലെ ഗാനം
പത്താന് ആളിക്കത്തുന്നു, 3 ദിവസം കൊണ്ട് അഞ്ചരക്കോടിയോളം പ്രേക്ഷകരെ വാരിക്കൂട്ടി യൂട്യൂബിൽ തരംഗം തീർത്ത് ചിത്രത്തിലെ ഗാനം
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാരൂഖ് ഖാന് – ദീപിക പദുകോണ്‍ ചിത്രം പത്താനിലെ ഒരു പാട്ട് പുറത്തിറങ്ങിയത്. സിനിമയിലെ ഒരു ഗാനത്തിൽ ദീപികയുടെ വസ്ത്രത്തിലെ നിറത്തെ ചൊല്ലി തീവ്ര വലത് സംഘടനകളും ബി ജെ പി നേതാക്കളും രംഗത്തെത്തി
ഗാനരംഗത്തിലെ ഒരു സീനില്‍ ദീപിക കാവി നിറമുള്ള വസ്ത്രവും ബിക്കിനിയും ധരിച്ച് വരുന്നുണ്ട്. ഇത് കാവി നിറത്തെ മലിനപ്പെടുത്തുന്നതാണ് എന്നും ഹിന്ദുത്വയ്ക്കെതിരായ നീക്കമാണ് എന്നും പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്.
പത്താന് സിനിമ ബഹിഷ്കരിക്കണം എന്നും ഗാനത്തിലെ ഈ രംഗം ഒഴിവാക്കണം എന്നും മധ്യപ്രദേശ് ബി ജെ പി മന്ത്രി നരോത്തം മിശ്ര ഉള്‍പ്പടെ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.
വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായ പത്താനിലെ ‘ബേഷറം രംഗ്’ പാട്ട് പ്രേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡിടുകയാണ്
. ദീപിക പദുക്കോണും ഷാറുഖ് ഖാനും ഒന്നിച്ചെത്തിയ പാട്ട് 3 ദിവസം കൊണ്ട് അഞ്ചരക്കോടിയോളം പ്രേക്ഷകരെയാണു വാരിക്കൂട്ടിയത്. പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിൽ തുടരുന്ന ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ദീപികയുടെ ഹോട്ട് ലുക്കാണ് പാട്ടിന്റെ മുഖ്യാകർഷണം
. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്’. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായെത്തുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.
