Connect with us

എനിക്ക് ഒരു പശ്ചാത്തപവുമില്ല വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു അത്; അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് പാര്‍വതി തിരുവോത്ത്

Actress

എനിക്ക് ഒരു പശ്ചാത്തപവുമില്ല വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു അത്; അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് പാര്‍വതി തിരുവോത്ത്

എനിക്ക് ഒരു പശ്ചാത്തപവുമില്ല വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു അത്; അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് പാര്‍വതി തിരുവോത്ത്

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തി തന്റേതായ ഇടം നേടിയ താരമാണ് പാര്‍വതി തിരുവോത്ത്. വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പാര്‍വതി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം മലയാള സിനിമകളില്‍ അത്ര സജീവമല്ല.

തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എവിടെയും തുറന്ന് പറയാറുള്ള നടി പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കാറുമുണ്ട്. എന്നിരുന്നാലും തന്റെ നിലപാടുകള്‍ താരം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞിട്ടുമുണ്ട്.

ഇപ്പോള്‍ നാളുകള്‍ക്ക് ശേഷം ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് പാര്‍വതി രാജി വെച്ചത് ഏറെ വാര്‍ത്തയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അമ്മയ്ക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചതിന് പിന്നാലെ ആയിരുന്നു പാര്‍വതിയും രാജി വച്ചത്.

ഇപ്പോഴിതാ ഇതില്‍ പശ്ചാത്താപമില്ലെന്ന് പറയുകയാണ് നടി. താന്‍ വളരെയധികം ചിന്തിച്ച് എടുത്ത തീരുമാനമായിരുന്നു ആ രാജി എന്നാണ് പാര്‍വതി തിരുവോത്ത് പറയുന്നത്. എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി.

ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്.

വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ പ്രധാനമാണ് ഒരു പരിധി വരെ എന്നാണ് പാര്‍വതി പറയുന്നത്.

ഈ അഭിമുഖത്തില്‍ ഉര്‍വശിയും പങ്കെടുത്തിരുന്നു. ഇതിനിടെ പാര്‍വതിയുടെ ആശയങ്ങളെ കുറിച്ച് ഉര്‍വശിയും സംസാരിച്ചിരുന്നു. സ്ത്രീകള്‍ക്ക് ലൊക്കേഷനില്‍ അടിസ്ഥാന കാര്യങ്ങള്‍ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് പാര്‍വതിയാണ്.

ഇന്ന് വരുന്ന പുതുമുഖങ്ങള്‍ അത് ഡിമാന്റ് ചെയ്ത് ചോദിക്കുന്നുണ്ട്. ഞാന്‍ അഭിനയിക്കുന്ന പടങ്ങളില്‍ വനിതാ കമ്മീഷന്റെ ഒരു പ്രതിനിധിയായി ഞാനാണ് നില്‍ക്കുന്നത്. എനിക്ക് ധൈര്യമായിട്ട് ഇടപെടാന്‍ ഒരു കാരണമുണ്ടായി എന്നാണ് ഉര്‍വശി പറഞ്ഞത്.

More in Actress

Trending

Recent

To Top