റിമയെ കുറിച്ച് അഭിമാനം; പാര്‍വതിയുടെ കുറിപ്പ്…
‘വൈറസ്’ സിനിമയുടെ റിലീസിന് മുമ്പ് നടി പാര്‍വതി ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ റിമ കല്ലിങ്കലിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്‍റെ സംവിധാനം.
പാര്‍വതിയുടെ കുറിപ്പ് വായിക്കാം :
റിമയെ കുറിച്ച് അഭിമാനം. എങ്ങനെ ഒരു ഗെയിം ചേഞ്ചര്‍ ആകാം ഒന്നിനോടും വിട്ടുവീഴ്ചയില്ലാത്ത കലാകാരിയാകാം എന്നൊക്കെ ഉദാഹരണസഹിതം പഠിപ്പിച്ച സുഹൃത്ത്. റിമയോടൊപ്പം കൂടിയതോടെ ഓരോരുത്തരുടേയും കാണിക്കേണ്ട സത്യസന്ധതയുടെ മൂല്യം ഏറെ മനസ്സിലാക്കാനായി. ബുദ്ധിമുട്ടേറിയ അനേകം ഘട്ടത്തിൽ എന്നോടൊപ്പം നിന്നവള്‍. സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇപ്പോള്‍ നിന്നെപ്പോലൊരാള്‍ ഏറെ വിരളമാണ്. ഏറെ ധൈര്യവും പിന്തുണയും തരുന്നവള്‍.
വൈറസ് സിനിമയുടെ ലൊക്കേഷനിൽ വെച്ച് മുഹ്സിൻ പരാരി പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രത്തിലെ എന്‍റെ ക്യാരക്ടറിന്‍റെ കൂടുതൽ കാര്യങ്ങള്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുകയാണ്. ഇത് എന്നെ ഏറെ പിന്തുണച്ചിട്ടുണ്ട്. എന്‍റെ ഏറെ പ്രിയപ്പെട്ട ദിവസങ്ങളിൽ ചിലതായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ് സമയം. എനിക്കേറെ സുരക്ഷിതവും സഫലവുമായി തോന്നിയ ദിനങ്ങള്‍. കലാകാരിയായ എന്നെപ്പോലൊരാള്‍ക്ക് ഏറെ മനസ്സിലാക്കാനായി ഓരോന്നും. ഇതൊക്കെ പറയുമ്പോള്‍ ഔപചാരികതയായി തോന്നാം. ഇത് പറയുന്നതെന്തിനെന്നാല്‍ ഇന്ന് വൈറസ് സിനിമ റിലീസ് ചെയ്യുകയാണ്. റിമ കല്ലിങ്കൽ പ്രസന്‍റ്സ് എന്നെഴുതി തുടങ്ങുന്ന ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതുന്നെ ഏറെ അഭിമാനമുണ്ട്.
Parvathi says about Rima kallingal….
