Connect with us

മാളവികയുടെ വിവാഹ റിസപ്ഷന് നൃത്തം വെച്ച് പാര്‍വതി; കയ്യടിച്ച് ആരാധകര്‍

Malayalam

മാളവികയുടെ വിവാഹ റിസപ്ഷന് നൃത്തം വെച്ച് പാര്‍വതി; കയ്യടിച്ച് ആരാധകര്‍

മാളവികയുടെ വിവാഹ റിസപ്ഷന് നൃത്തം വെച്ച് പാര്‍വതി; കയ്യടിച്ച് ആരാധകര്‍

മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച വിവാഹമായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടേത്. ഇക്കഴിഞ്ഞ മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. പിന്നാലെ മൂന്ന് നാല് ദിവസം നീണ്ട വിവാഹസത്ക്കാരവും ജയറാം ഒരുക്കിയിരുന്നു. ഈ ചടങ്ങിന്റെയെല്ലാം ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത് പാര്‍വതിയുടെ ഒരു നൃത്ത വീഡിയോയിലെ ചില ചിത്രങ്ങളാണ്. മകളുടെ വിവാഹ റിസ്പഷനിടെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാര്‍വതിയുടെ നൃത്തം നടന്നത്. ഇതില്‍ നിന്നും ഏതാനും ചിത്രങ്ങള്‍ മാത്രമേ പുറത്തെത്തിയിട്ടുള്ളൂ. അതിനാല്‍ തന്നെ ഫുള്‍ വീഡിയോ വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

നല്ലൊരു ഡാന്‍സര്‍ ആണ് പാര്‍വതി. അഭിനയം ഉപേക്ഷിച്ചുവെങ്കിലും മറ്റൊരു കലയെ മുറുകെ പിടിച്ചു തന്നെയാണ് പാര്‍വതി മുന്നോട്ട് പോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഒരു വേളയില്‍ പാര്‍വതി നൃത്തം ചെയ്യുമ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ജയറാമായിരിക്കും, എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരിക്കും പാര്‍വതി നടത്തിയതെന്നാണ് പലരുടെയും കമന്റ്.

ഏതൊരു അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹമാണ് തങ്ങളുടെ മക്കളുടെ വിവാഹം. നാളുകള്‍ മുതല്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ അവര്‍ മനസില്‍ കരുതിയിട്ടുണ്ടാകും. അതുപോലെ തന്നെയായിരുന്നു പാര്‍വതിയും. തന്റെ ചക്കിയുടെ വിവാഹം സ്‌പെഷ്യലാക്കാന്‍ പാര്‍വതി ശ്രമിച്ചിരുന്നു. സ്വന്തം ഡ്രസ്സിന്റെ കാര്യമാണെങ്കിലും ചക്കിയുടെ വിവാഹ വസ്ത്രങ്ങളാണങ്കിലും എല്ലാത്തിലും ഒരു പുതുമ കൊണ്ട് വരാന്‍ പാര്‍വതി ശ്രദ്ധിച്ചിരുന്നു. മാളവികയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന വികാസ് തന്നെ ഇതേ കുറിച്ച് പറഞ്ഞിരുന്നു.

വിവാഹത്തിനായി ചക്കി ഉടുത്തത് മഡിസര്‍ സാരിയാണ്. ഈ വേളയില്‍ മാളവികയുടെ തമിഴ് സ്‌റ്റൈല്‍ സാരിയ്‌ക്കൊപ്പം എല്ലാവരും ശ്രദ്ധിച്ചത് കാലിലെ പാദസരം ആയിരുന്നു. ഇത് മകള്‍ക്കായി പാര്‍വതി പ്രത്യേകം പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്നാണ് പറയുന്നത്. പ്രത്യേക തരം വജ്രക്കല്ലുകള്‍ പതിപ്പിച്ച അതിമനോഹര പാദസരം ആയിരുന്നു ഇത്. മാളവികയെ ആ തമിഴ് ലുക്കില്‍ റ്റേവും കൂടുതല്‍ സുന്ദരമാക്കിയതും ഈ ആഭരണം തന്നെയായിരുന്നു.

ചക്കിയുടെ ജുവല്ലറിയില്‍ പാദസരം വളരെ പ്രധാനപ്പെട്ടതായിരുന്നു. അത് ഗുരുായൂരില്‍ വെച്ച് ചക്കി ഉടുത്തത് മഡിസര്‍ സാരിയാണ്. അത് ഉടുക്കുമ്പോള്‍ കാല് നന്നായിട്ട് കാണും. അതുകൊണ്ട് തന്നെ ആ കൊലുസ് പാര്‍വതി പ്രത്യേകം ഉണ്ടാക്കിയതാണെന്നും വികാസ് പറയുന്നു. പല മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളും ഉണ്ടെങ്കിലും എനിക്ക് ഇത്രയും കംഫര്‍ട്ടബിള്‍ ആയിട്ടും വിശ്വസനീയമായിട്ടും ഒരാള്‍ എന്ന് പറയുന്നത് താനാണെന്നാണ് പാര്‍വ്വതി പറഞ്ഞതായി വികാസ് പറയുന്നു.

കേരളത്തില്‍ ഒരു റെവല്യൂഷന്‍ ചക്കി കൊണ്ടു വന്നു എന്നാണ് മാളവികയുടെ കല്യാണത്തിന് ശേഷം കുറേ സ്ത്രീകള്‍ തന്നെ വിളിച്ച് പറഞ്ഞത്. അതായത് മിനമല്‍ ജുവല്ലറിയില്‍ ഇത്രയും ഭംഗി കാണിക്കാന്‍ പറ്റും എന്ന് കൊണ്ടു വന്നത് പാര്‍വതി ചേച്ചിയുടെ തീരുമാനം ആയിരിക്കുമോ എന്ന് ചോദിച്ച് പലരും എന്നെ വിളിച്ചു. അത് അങ്ങനെ തന്നെയായിരുന്നു എന്നും വികാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരില്‍ വച്ച് നടന്ന ചടങ്ങുകള്‍ക്കായി മാളവിക തിരഞ്ഞെടുത്തത്. ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാന്‍ മാളവിക ശ്രമിച്ചിട്ടുണ്ട്. രണ്ട് മാലകള്‍ ഒരുമിച്ച് സ്‌റ്റൈല്‍ ചെയ്ത് ഒരു ഹെവി ചോക്കറിന്റെ ലുക്ക് നല്‍കാനാണ് ശ്രമിച്ചത്. വിരുന്നിലും തികച്ചും വ്യത്യസ്ത ലുക്കിലാണ് മാളവികയെ കാണാന്‍ സാധിച്ചത്. പര്‍പ്പിള്‍ സാരിയും നെറ്റില്‍ തീര്‍ത്ത വെയിലും മിനിമല്‍ ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കിരുന്നു.

More in Malayalam

Trending

Recent

To Top