Tamil
തമിഴ്നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു
തമിഴ്നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു
തമിഴ്നാടൻ പാട്ട് കലാകാരിയും അഭിനേത്രിയുമായ പാർവെെ മുനിയമ്മ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
2003 ൽ പുറത്തിറങ്ങിയ ധൂൾഎന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തുടക്കം.ധൂളിലെ ”സിങ്കം പോല” എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മുനിയമ്മ തന്നെ പാടി അഭിനയിച്ചതായിരുന്നു. തൊരണെെ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കെെ, വീരം, മമ്മൂട്ടി നായകനായ പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്
ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മൺ ശ്രുതി എന്ന ട്രൂപ്പിൽ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകൾ ശ്രദ്ധ നേടി.
Paravai Muniyamma, Tamil folk singer actor Passed away, Pokkiriraja, Mammootty, Dhool, Vikram……
