Connect with us

പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്; തമന്ന

Bollywood

പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്; തമന്ന

പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്; തമന്ന

ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി തമന്ന മാറിക്കഴിഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അരങ്ങേറ്റവും കുറച്ചു. ബോളിവുഡില്‍ താന്‍ അത്ര വിജയിച്ച നായിക അല്ലെന്ന് തുറന്നു പറഞ്ഞ തമന്ന കരിയറില്‍ താന്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് തുറന്ന് പറയുകയാണ്.
. ഈ അടുത്ത കാലത്തായി വെബ് സീരീസുകളിലും തമന്ന സജീവ സാന്നിധ്യമാണ്.ലസ്റ്റ് സ്റ്റോറീസ് പാർട്ട് 2’ ൽ തമന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കച്ചവട സിനിമകളിലെ കഥാപാത്രങ്ങളെ പറ്റിയും മറ്റും തുറന്ന് പറയുകയാണ് തമന്ന.

“തെന്നിന്ത്യൻ കച്ചവട സിനിമകളിൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി എനിക്ക് ഒരു കണക്ഷനും തോന്നാറില്ല. ചിലതിന്റെയൊക്കെ തീവ്രത കുറയ്ക്കാൻ ഞാൻ അതിന്റെ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. ഇപ്പോൾ പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്.

എന്റെ ബോളിവുഡ് കരിയർ അത്ര വിജയിച്ചിട്ടില്ല. എന്നാൽ എന്റെ മാത്രം സംഭവനായല്ല സിനിമ, അതൊരു കൂട്ടായ്മയുടെ കാര്യമാണ്. അതുകൊണ്ട് തന്നെ അത്തരം പരാജയ ചിത്രങ്ങൾ വ്യക്തിപരമായി കാണുന്നില്ല. എന്റെ വിജയ പരാജയങ്ങളിൽ നിന്നെല്ലാം ഞാൻ അൽപം അകന്നു നിൽക്കുകയാണ്. ഒന്നും അത്ര കാര്യമായി എടുക്കാറില്ല.” ഫിലിം ഫെയർ മാഗസിന് നൽകിയ അഭിപ്രായത്തിലാണ് തമന്ന ഇങ്ങനെ അഭിപ്രായപെട്ടത്.

രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ സിനിമയിലും തമന്ന ഒരു ശ്രദ്ധേയ കഥാപാത്രമായി വന്നിരുന്നു. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കാനിരിക്കുകയാണ് തമന്ന. ‘അരമനൈ പാർട്ട് 4’, ‘വേദ’ എന്നിവയാണ് തമന്നയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രാധാന ചിത്രങ്ങൾ.

More in Bollywood

Trending