Connect with us

മോശം ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ സംഭവിക്കുന്നത്! പുതിയ പോസ്റ്റുമായി അമൃത,ഭാര്യയ്ക്കായി ഭക്ഷണം തയ്യാറാക്കി ബാല‌യും

Malayalam

മോശം ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ സംഭവിക്കുന്നത്! പുതിയ പോസ്റ്റുമായി അമൃത,ഭാര്യയ്ക്കായി ഭക്ഷണം തയ്യാറാക്കി ബാല‌യും

മോശം ബന്ധങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ സംഭവിക്കുന്നത്! പുതിയ പോസ്റ്റുമായി അമൃത,ഭാര്യയ്ക്കായി ഭക്ഷണം തയ്യാറാക്കി ബാല‌യും

അമൃത സുരേഷിന്റേയും ബാലയുടേയും വ്യക്തി ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്ന് തോന്നിയപ്പോഴാണ് ഇരുവരും വിവാഹം ചെയ്ത് അധികം വൈകാതെ പിരിഞ്ഞത്. അമൃത സുരേഷ് ഗായകനും സംഗീത സംവിധായകനുമെല്ലാമായ ഗോപി സുന്ദറുമായി ജീവിതം മുന്നോട്ട് പോകുമ്പോൾ ബാല എലിസബത്തിനായിരുന്നു വിവാഹം കഴിച്ചത്.

ഇപ്പോഴിതാ അമൃത തന്റെ മുൻകാല ബന്ധത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വരികൾ ശ്രദ്ധ നേടുകയാണ് . മോശം ബന്ധങ്ങൾ നമുക്ക് ജീവിതത്തിൽ ഉണ്ടായാൽ ഭാവിയിൽ നല്ല ജീവിത പങ്കാളിയായി നമ്മെ ആ മാറ്റുമെന്നാണ് അമൃത പങ്കുവെച്ചത്.

അമൃതയുമായുള്ള ബാലയുടെ വിവാഹം പരാജയമായിരുന്നുവെങ്കിലും ഇപ്പോൾ എലിസബത്തിന് ഉത്തമനായ ഭർത്താവാണ് ബാലയെന്ന് അദ്ദേഹം പങ്കുവെക്കുന്ന വീഡിയോകളിൽ നിന്ന് തന്നെ വ്യക്തമാണ്. ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോയിൽ ഭാര്യ എലിസബത്തിന് താൻ സ്വന്തമായി പാകം ചെയ്ത ബ്രെയിൻ ഫ്രൈ വാരികൊടുക്കുന്ന ബാലയാണുള്ളത്. വീഡിയോ വൈറലായതോടെ അവരവർക്ക് ഇപ്പോഴുള്ള ജീവിതത്തിൽ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കൂവെന്നാണ് ആരാധകർ കുറിച്ചത്.

അതേസമയം തന്റെ പുതിയ സിനിമ കഴിഞ്ഞ് തിരിച്ച് മടങ്ങവെ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ബാല പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും അമൃതയെ വാർത്തകളിൽ നിറയ്ക്കുകയായിരുന്നു ചെയ്തത്. തന്റെ കുഞ്ഞിനെ തനിക്ക് ഒപ്പം കൂട്ടി കൊണ്ടുവന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അമൃതയും കുടുംബവും സമ്മതിച്ചില്ലെന്ന തരത്തിലുമാണ് ബാല സംസാരിച്ചത്. ബാല തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും അമൃത വലിയ രീതിയിൽ മീഡിയയ്ക്ക് മുന്നിൽ പ്രതികരിക്കാനൊന്നും എത്തിയില്ല. പകരം മകളെ ഇത്തരം കാര്യങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴച്ച് അവളുടെ കുട്ടിക്കാലം ജീവിതവും ആരും നശിപ്പിക്കരുത് എന്നാണ് അമൃത കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.

ബാലയുമായുള്ള തന്റെ വിവാഹം ചെറുപ്പത്തിലെ എടുത്ത് ചാട്ടമായിരുന്നുവെന്ന് അമൃത പലപ്പോഴും പറഞ്ഞിട്ടുണ്ട്. കൈക്കുഞ്ഞിനേയും കൊണ്ട് ആദ്യത്തെ വിവാഹ ബന്ധത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ കൈയ്യിൽ ഒന്നും തന്നെ സമ്പാദ്യമായി ഉണ്ടായിരുന്നില്ലെന്നും അമൃത പറഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top