ബിടിഎസ് താരങ്ങളെ കാണാന്‍ പുറപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പാകിസ്ഥാനി പെണ്‍കുട്ടികളെ കണ്ടെത്തി; കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്

നിരവധി ആരാധകരുള്ള, ലോക പ്രശസ്ത കൊറിയന്‍ സംഗീത ബാന്‍ഡ് ആണ് ബിടിഎസ്. ഇപ്പോഴിതാ ഇതിലെ താരങ്ങളെ കാണാന്‍ വീടുവിട്ടിറങ്ങിയ പാക്കിസ്ഥാനി പെണ്‍കുട്ടികളെ കണ്ടെത്തിയതായുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. ദക്ഷിണ കൊറിയയിലേയ്ക്ക് പോകുന്നതിനിടെ ലാഹോറില്‍ ട്രെയിന്‍ യാത്രക്കിടെയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
13 ഉം 14 ഉം യസുള്ള പെണ്‍കുട്ടികളാണ് കഴിഞ്ഞ ആഴ്ച കറാച്ചി കൊറഗി പ്രദേശത്തെ വീടുവിട്ടിറങ്ങിയത്. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇരുവരും ദക്ഷിണ കൊറിയയില്‍ പോകാന്‍ പദ്ധതിയിട്ട വിവരം പറയുന്നത്.
കൂടാതെ ദക്ഷിണ കൊറിയയിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയ ഡയറി പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്നും ലഭിച്ചതായി പൊലീസ് സൂപ്രണ്ട് അബ്രായിസ് അലി പറഞ്ഞു.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലേക്കുള്ള വിമാന സര്‍വീസ് വിവരങ്ങളും കണ്ടെത്തിയിരുന്നു. ഇരുവരേയും വീട്ടില്‍ നിന്ന് കാണാതായതോടെ മറ്റൊരു സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടികളെക്കുറിച്ച് വിവരം ലഭിച്ചത്.
സംഭവത്തില്‍ കറാച്ചി പൊലീസ് പ്രത്യേക ബോധവത്ക്കരണ വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും അവരുടെ ലോകങ്ങള്‍ മാറുന്നുണ്ടെന്ന് രക്ഷിതാക്കള്‍ മനസിലാക്കണമെന്നും വീഡിയോയിലൂടെ മുന്നറിയിപ്പ് നല്കി.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...