Connect with us

മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു; സിനിമാ സംഘടനകളില്‍ വിളിച്ചു വിവരം അറിയിച്ചെങ്കിലും ഒരു സഹായവും ഉണ്ടായില്ല; സഹായം അഭ്യര്‍ത്ഥിച്ച് ദിയ സന

News

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി മോളി കണ്ണമാലിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണെന്ന് നടിയും ബിഗ് ബോസ് താരവുമായ ദിയ സന. സിനിമാമേഖലയിലുള്ള സംഘടനകളില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു.

ദിയ സനയുടെ കുറിപ്പ്;

മോളി കണ്ണമാലി ചേച്ചിയുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. ഓരോ ദിവസവും 14000 രൂപയായിരുന്നു ഹോസ്പിറ്റല്‍ ചെലവ് ഇന്ന് മുതല്‍ അത് 20000 രൂപ യില്‍ കൂടുതലാണ്.

ഞാനിട്ട പോസ്റ്റുമായി ബന്ധപ്പെട്ടും മറ്റു ചിലരുടെ സഹായവുമായി ഒക്കെ വളരെ കുറച്ച് എമൌണ്ട് മാത്രമേ വന്നിട്ടുള്ളൂ എന്നാണ് ജോളി (മകന്‍ ) അറിയിച്ചേക്കുന്നത്.

ജോളി ചേച്ചിയെ കയറി കണ്ട് സംസാരിച്ചു എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു. സിനിമ മേഖലയിലും മറ്റുമുള്ള പല സംഘടനകളിലും ഒക്കെ വിളിച്ചു വിവരം ജോളി അറിയിച്ചു പക്ഷെ ഒരു സഹായവും ഉണ്ടായില്ല.

പ്രിയപ്പെട്ടവരേ ചേച്ചിയുടെ ആരോഗ്യസ്ഥിതി നല്ല മോശമാണ്. ചേച്ചിയുടെ കുടുംബം ചേച്ചിയുടെ കൂടെയുണ്ട്. അവരെ കൊണ്ട് കൂട്ടിയാല്‍ കൂടുന്നില്ല എന്ന് വീണ്ടും അറിയിച്ചതിന്മേലാണ് ഈ പോസ്റ്റ്. ദയവുണ്ടാകണം. എല്ലാവരുടെയും പ്രാര്‍ത്ഥനയും ഉണ്ടാകണം.

google pay : 8606171648 (ജോളി )

Continue Reading
You may also like...

More in News

Trending

Recent

To Top