Connect with us

സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ച ചിത്രത്തിനൊപ്പം പ്രധാന മന്ത്രിക്കെതിരെ കുറിപ്പും; പാകിസ്ഥാൻ ഗായികയ്‌ക്കെതിരെ രൂക്ഷ വിമർശനം!

News

മോദിക്കെതിരെ പ്രതിഷേധവുമായി പാക് ഗായിക.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരെയാണ് റാബി പിര്‍സാദ പ്രതിശേധവുമായി രംഗത്തെത്തിയത്.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റാബി രംഗത്തെത്തിയത്.സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് റാബി ഏറ്റു വാങ്ങുന്നത്.

പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത റാബി പിര്‍സാദ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ‘കാശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് മാത്രമല്ല പാകിസ്താനില്‍ നിന്നും ഒരുപാട് പേര്‍ റാബിക്കെതിരേ രംഗത്തെത്തി. ലാഹോര്‍ സ്വദേശിയായ റാബി ലോകത്തിന് മുന്നില്‍ പാകിസ്താനെ കുറിച്ച് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് പ്രധാനവിമര്‍ശനം.

pakistan singer rabi pirzada threatens modi

More in News

Trending

Recent

To Top