News
ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന് നടി
ലോക കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കും; ബെറ്റുവെച്ച് പാകിസ്ഥാന് നടി

ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന് നടി സെഹര്‍ ഷിന്‍വാരി. നവംബര്‍ ആറിനാണ് ഇന്ത്യ സിംബാബ്വെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയെ സിംബാബ്വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു.
ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെടണമെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നടിയുടെ ട്വീറഅറ് വൈറലായി മാറിയിരിക്കുകയാണ്.
‘അടുത്ത മത്സരത്തില്‍ ഇന്ത്യയെ അത്ഭുതകരമായി തോല്‍പ്പിച്ചാല്‍ ഞാന്‍ ഒരു സിംബാബ്വെക്കാരനെ വിവാഹം കഴിക്കും’ എന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിന് താഴെ നിരവധി പേരാണ് നടിയെ ട്രോളിയും വിമര്‍ശിച്ചും രംഗത്തുവന്നത്. ഇതാദ്യമല്ല, നടി തന്റെ ട്വീറ്റുകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത്.
പാകിസ്ഥാനെ സിംബാവെ തോല്‍പ്പിച്ച് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് നടിയുടെ ട്വീറ്റ്. ലോകകപ്പില്‍ പാക് ടീം സെമിയിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ അടുത്ത മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പാകിസ്ഥാന് സെമി സാധ്യതയുണ്ട്.
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...
കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നവാഗതനായ ജിത്തു സതീശൻ മംഗലത്ത് ഈ ചിത്രം...