Bollywood
എന്നോടു കളിക്കാന്‍ വരുന്നുവെങ്കില്‍ എനിക്കു തിരിച്ചു കളിക്കാന്‍ കുറേയേറെക്കാര്യങ്ങളുണ്ട് -കങ്കണയ്ക്ക് മറുപടി നിഹലാനി
എന്നോടു കളിക്കാന്‍ വരുന്നുവെങ്കില്‍ എനിക്കു തിരിച്ചു കളിക്കാന്‍ കുറേയേറെക്കാര്യങ്ങളുണ്ട് -കങ്കണയ്ക്ക് മറുപടി നിഹലാനി
ബോളിവുഡ് നടി കങ്കണ രണാവത് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് തിരികെ മറുപടിയുമായി എത്തിയിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനി.
നടി കങ്കണ റണാവത്ത് ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമായിരുന്നു. ഇപ്പോള്‍ അതിനെതിരെ തിരിച്ചടിച്ച് നിഹലാനി രംഗത്തെത്തിയിരിക്കുകയാണ്. തന്നോട് കളിക്കരുതെന്നും കളിക്കുന്നുവെങ്കില് കുറെയേറെ കളികള്‍ തിരിച്ചും കളിക്കാനുണ്ടെന്നും നിഹലാനി കങ്കണയെ താക്കീത് ചെയ്തു.
നിഹലാനിയുടെ ചിത്രത്തില്‍ അടിവസ്ത്രമില്ലാതെ പോസ് ചെയ്യാന്‍ താന്‍ നിര്ബന്ധിതയായെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ കങ്കണ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഒന്നരക്കോടി രൂപയോളം ആ പരസ്യചിത്രത്തിനുവേണ്ടി ചെലവഴിച്ചതാണെന്നും മൂന്നു പാട്ടുകളും അതിനായി ചിത്രീകരിച്ചിരുന്നു. ഫോട്ടോഷൂട്ടിനു ശേഷം കങ്കണയിതെല്ലാം അറിഞ്ഞിരുന്നുവെന്നും നിഹലാനി പറയുന്നു.
‘തന്റെ പരസ്യചിത്രം കൊണ്ടാണ് മഹേഷ് ഭട്ടിന്റെ ഗ്യാങ്സ്റ്ററിലേക്ക് കങ്കണയ്ക്ക് അവസരം ലഭിക്കുന്നത്. മൂന്ന് സിനിമ ഒന്നിച്ചു ചെയ്യുമെന്ന ഡീലുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഗ്യാങ്സ്റ്ററില് അഭിനയിക്കട്ടേയെന്ന് അപേക്ഷിച്ച് കങ്കണ എന്റെ പക്കല്‍ വന്നു. അവര്‍ എന്നോടു കളിക്കാന്‍ വരുന്നുവെങ്കില്‍ എനിക്കും തിരിച്ചു കളിക്കാന്‍ കുറേക്കാര്യങ്ങളുണ്ട്’- സംവിധായകന് വ്യക്തമാക്കി.
കങ്കണ ആരോപണമുയര്‍ത്തിയ ചിത്രത്തെക്കുറിച്ചും നിഹലാനി പ്രതിപാദിച്ചു. ആ ചിത്രത്തിലെ ഒരു കഥാപാത്രത്തിനു വേണ്ടി അമിതാഭ് ബച്ചനെയും താന്‍ സമീപിച്ചിരുന്നുവെന്നും അദ്ദേഹത്തിനെ കഥ മുഴുവന്‍ കേള്പ്പിച്ചതായിരുന്നുവെന്നും നിഹലാനി പറഞ്ഞു. എന്നാല്‍ അതിനു സമാനമായ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നതിനാല്‍ ബിഗ്ബി തന്റെ പ്രൊജക്ടിനു സമ്മതം മൂളിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പോണ് ചിത്രമൊന്നുമായിരുന്നില്ല അതെന്നും അത്തരം ചിത്രങ്ങളില്‍ തനിക്ക് പണ്ടേ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ ഫോട്ടോഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയായെന്നാണ് കങ്കണ
പഹലജ് നിഹലാനിക്കു എതിരെ ആരോപിച്ച വിവാദ പരാമർശം .
pahlaj nihalaani against kankana ranaut
