Tamil
ആ ചിത്രത്തിന് ദേശീയ അവാർഡിന് അർഹതയില്ലാത്തതുകൊണ്ടല്ല എന്റെ രാഷ്ട്രീയം കാരണമാണ് ദേശീയ പുരസ്കാരത്തിൽ നിന്ന് തഴഞ്ഞത്; പാ രഞ്ജിത്ത്
ആ ചിത്രത്തിന് ദേശീയ അവാർഡിന് അർഹതയില്ലാത്തതുകൊണ്ടല്ല എന്റെ രാഷ്ട്രീയം കാരണമാണ് ദേശീയ പുരസ്കാരത്തിൽ നിന്ന് തഴഞ്ഞത്; പാ രഞ്ജിത്ത്
പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സാർപ്പട്ട പരമ്പരൈ. ഇപ്പോഴിതാ 2021-ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് തന്റെ ചിത്രത്തെ തഴഞ്ഞതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിന് സർപ്പാട്ട പരമ്പരൈ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇതിന് നോമിനേറ്റ് ചെയ്താൽ നിങ്ങൾക്ക് ദേശീയ അവാർഡ് ഉറപ്പാണ് എന്നാണ് അവർ അന്നുപറഞ്ഞത്. എന്നാൽ എൻ്റെ സിനിമക്ക് നോമിനേഷൻ പോലും ലഭിച്ചില്ല.
അത് ചിത്രത്തിന് ദേശീയ അവാർഡിന് അർഹതയില്ലാത്തതുകൊണ്ടല്ല, ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയത്തെക്കുറിച്ച് അവർക്ക് ബോധ്യമുള്ളതുകൊണ്ടാണ്. എന്റെ സിനിമകൾക്ക് യാതൊരുവിധ അംഗീകരവും ലഭിക്കരുതെന്നാണ് ജൂറി തീരുമാനിച്ചിരുന്നത് എന്നാണ് പാ രഞ്ജിത്ത് പറഞ്ഞത്.
1970 കളിൽ മദ്രാസിൽ നിലനിന്നിരുന്ന ബോക്സിങ്ങ് കൾച്ചറിന്റെ കഥ പറയുന്ന സാർപ്പട്ടെെ പരമ്പരൈ വലിയ നിരൂപക പ്രശംസ നേടിയിരുന്നു. തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്.
ദുഷാര വിജയൻ, പശുപതി, ജോൺ കൊക്കൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ 9 സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് സന്തോഷ് നാരായണനാണ്. അതേസമയം, സാർപ്പട്ട പരമ്പരൈക്ക് പുറമേ 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ടി.ജെ.ജ്ഞാനവേൽ സംവിധാനംചെയ്ത ജയ് ഭീം, മാരി സെൽവരാജ് ഒരുക്കിയ കർണൻ എന്നീ ചിത്രങ്ങൾക്കും പുരസ്കാരങ്ങളില്ലായിരുന്നത് വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.
