Connect with us

ജാതിപ്പേര് മാറ്റിയ ശേഷം പാര്‍വതിയോടുള്ള ഇഷ്ടം കൂടിയെന്ന് പാ രഞ്ജിത്ത്.

Interesting Stories

ജാതിപ്പേര് മാറ്റിയ ശേഷം പാര്‍വതിയോടുള്ള ഇഷ്ടം കൂടിയെന്ന് പാ രഞ്ജിത്ത്.

ജാതിപ്പേര് മാറ്റിയ ശേഷം പാര്‍വതിയോടുള്ള ഇഷ്ടം കൂടിയെന്ന് പാ രഞ്ജിത്ത്.

മലയാളി നടി പാര്‍വതിയെ പുകഴ്ത്തി തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്ത്രംഗത്ത്. തനിക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രിയാണ് പാര്‍വതിയെന്ന് സംവിധായകൻ പറഞ്ഞു. നടി തൻ്റെ പേരിനൊപ്പമുണ്ടായിരുന്ന ‘മേനോന്‍’ ഉപേക്ഷിച്ചപ്പോള്‍ പാര്‍വതിയോട് ഒരുപാട് ഒരുപാട് ഇഷ്ടം കൂടിയെന്നും പാ. രഞ്ജിത്ത് പറഞ്ഞു. വിമന്‍ ഇന്‍ സിനിമ കളക്ടീവിൻ്റെ രണ്ടാംവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവേയാണ് പാ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. 

സിനിമയില്‍ ഇപ്പോൾ ചര്‍ച്ചയാകുന്ന ലൈംഗിക അതിക്രമത്തിനൊപ്പം തന്നെ ചര്‍ച്ചയാകേണ്ട വിഷയമാകേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ പ്രശ്‌നമാണ് ജാതിയെന്നും ജാതിയും വര്‍ഗവും അതിക്രമങ്ങള്‍ക്കുള്ള കാരണങ്ങളാണെന്നും പാ രഞ്ജിത്ത് പ്രസംഗത്തിൽ പറഞ്ഞു. ലിംഗപരമായ വേര്‍തിരിവിനൊപ്പം തന്നെ നടക്കുന്ന ജാതീയമായ വേര്‍തിരിവും അവസാനിപ്പിക്കണം. ഡബ്ല്യുസിസി അത്തരം കാര്യങ്ങളിലും ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയില്‍ മാത്രമല്ല സാധാരണ കൂലി തൊഴിലിടങ്ങളിൽ ഉള്‍പ്പെടെ ഇത്രത്തോളം മോശമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും പാ. രഞ്ജിത്ത് വ്യക്തമാക്കി. 

അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ വേണ്ട, താൻ നേരിട്ട ദുരനുഭവം തുറന്നു പറയുകയാണെന്നു പറയുന്ന സ്ത്രീകളാണ് ഇപ്പോഴുള്ളത്. അവര്‍ ശക്തരായ പെണ്ണുങ്ങളാണ്, അവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. ഒന്നുറപ്പാണ്, മീ ടൂ കാമ്പയിന്‍ വന്നശേഷം പലരും അതിനെ ഭയക്കുന്നുണ്ട്. ഈ കാമ്പയിന്‍ കൂടുതല്‍ ചര്‍ച്ചയാക്കണമെന്നും രഞ്ജിത്ത് പറഞ്ഞു. 

മലയാളത്തിലെ ആദ്യത്തെ നായികയായ പികെ റോസിയെ ഒരു ദളിത് സ്ത്രീയായതിനാലാണ് വീട്ടില്‍ നിന്നും അടിച്ചിറക്കി നാടുകടത്തിയത്. പെണ്‍ അതിക്രമങ്ങളുടെ ചരിത്രം പികെ റോസിയില്‍ നിന്നാണ് തുടങ്ങുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
താനൊരു ദളിത് ആയതിനാൽ നിങ്ങളുടെ ദളിത് സ്വത്വം പുറത്തു പറയരുതെന്നും നിങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും പലരും പറഞ്ഞിരുന്നുവെന്നും എന്നാല്‍ താനവരോട് പറഞ്ഞത്, താനൊരു ദളിതനാണ്. അങ്ങനെ പറയുന്നതു കൊണ്ട് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതെൻ്റെ പ്രശ്‌നമല്ലെന്നും തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നവരുടെ പ്രശ്‌നമാണെന്നുമാണ്. ‘ഞാനല്ല, നീ തന്നെയാണ് പ്രശ്‌നം എന്നായിരുന്നു അവരോട് ഞാൻ പറഞ്ഞിരുന്നത്’. രഞ്ജിത്തിൻ്റെ വാക്കുകൾ ഇങ്ങനെ. 

Pa Renjith about Parvathy…

More in Interesting Stories

Trending

Recent

To Top