News
റിലീസിന് മുൻമ്പേ റെക്കോർഡുകൾ ഭേദിച്ച് ‘കങ്കുവ; ഓവർസീസ് വിറ്റുപോയത് കൊടികൾക്ക്!!
റിലീസിന് മുൻമ്പേ റെക്കോർഡുകൾ ഭേദിച്ച് ‘കങ്കുവ; ഓവർസീസ് വിറ്റുപോയത് കൊടികൾക്ക്!!
By
സിനിമപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ്. വില്ലന്‍ വേഷത്തിൽ ബോബി ഡിയോളും എത്തുന്നു. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർക്കിടയിൽ മികച്ച സ്വീകരിതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ കങ്കുവയെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമയുടെ ഓവർസീസ് വിതരണാവകാശം സംബന്ധിച്ച് ആരാധകരിൽ ആവേശമുണർത്തുന്ന റിപ്പോർട്ടുകളാണ്.
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഓവർസീസ് വിതരണാവകാശം 40 കോടിക്ക് വിറ്റുപോയതായാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഓവർസീസ് തുകകളിൽ ഒന്നാണിത്. യുഎഇ ആസ്ഥാനമായുള്ള പ്രശസ്ത ബാനറായ ഫാർസ് ഫിലിംസാണ് സിനിമയുടെ ഓവർസീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 10-ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ തീയേറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്.
അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. ദിഷ പഠാനിയാണ് നായിക. ദിഷയുടെയും തമിഴ് അരങ്ങേറ്റ ചിത്രമാണ് കങ്കുവ. നടരാജന്‍ സുബ്രഹ്‌മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിലുണ്ട്.