ഇതു വൃത്തികേടാണ്, എന്തു വില കൊടുത്തും ഞാന്‍ ബിജുവിനെ സംരക്ഷിക്കും!!! സുരേഷ് ഗോപി..
തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച സിനിമാ താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ വന്നത് നടന്‍ ബിജു മേനോനായിരുന്നു. താരത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി സുരേഷ്‌ഗോപി തന്നെ രംഗത്തെത്തി.കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍ പൊതു വേദിയില്‍ എത്തിയത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശൂരിന്റെ ഭാഗ്യമാണെന്നാണ് തൃശൂരിലെ വോട്ടര്‍ കൂടിയായ ബിജു മേനോന്‍ പരിപാടിയില്‍ പറഞ്ഞത്.
ബിജു മേനോന്‍ തനിക്ക് സഹോദര തുല്യനാണെന്നും അദ്ദേഹം തനിക്കായി വോട്ട് ചോദിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണം വൃത്തികേടാണെന്നുംഅദ്ദേഹം പറഞ്ഞു. മാത്രമല്ല ബിജു മേനോനെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഏതൊക്കെ താരങ്ങള്‍ എവിടെയൊക്കെ പോയി ? ആ കളി കയ്യില്‍ വച്ചാല്‍ മതി.ബിജു മേനോന്‍ വന്ന് എനിക്ക് വോട്ട് ചോദിച്ചിട്ടേയില്ല. സഹോദര തുല്യനായ ഒരു കലാകാരന് എനിക്കു വേണ്ടി സംസാരിക്കാന്‍ പാടില്ലേ ? ഇതു വൃത്തികേടാണ്. എന്തു വില കൊടുത്തും ഞാന്‍ ബിജുവിനെ സംരക്ഷിക്കും’ സുരേഷ് ഗോപി പറഞ്ഞു.
With Biju Menon says Suresh Gopi……