Malayalam Breaking News
ചിരി,പ്രണയം, സൗഹൃദം!മനസ്സുനിറച്ച് ഒരു യമണ്ടൻ പ്രേമകഥ ! ചിത്രത്തിന്റെ വിജയാഘോഷ വീഡിയോ കാണാം !!
ചിരി,പ്രണയം, സൗഹൃദം!മനസ്സുനിറച്ച് ഒരു യമണ്ടൻ പ്രേമകഥ ! ചിത്രത്തിന്റെ വിജയാഘോഷ വീഡിയോ കാണാം !!
ഒരു നീണ്ട ഇടവേളയ്ക്കുശേഷംദുല്ഖര് സല്മാന് മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രത്തിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചു.
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ബിബിൻ ,വിഷ്ണു എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്നതാണ് ‘ഒരു യമണ്ടൻ പ്രേമകഥയുടെ ‘ തിരക്കഥ .അവരുടെ മറ്റു ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മങ്ങൾ ഒരു കുറവും വരുത്താതെ ഉൾപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇരുവരും .ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്.
പ്രദേശന വേദികളിൽ എല്ലാം മികച്ച പ്രകടനവും ഒപ്പം ബോക്സ് ഓഫീസിൽ വലിയ കളക്ഷനും നേടി മുന്നേറുകയാണ് ചിത്രം .ഇതിനിടെ ചിത്രത്തിന്റെ സക്സ്സസ് സെലിബ്രേഷൻ കൂടി സങ്കടിപ്പിച്ചിരിക്കുകയാണ് ‘ഒരു യമണ്ടൻ പ്രേമകഥ ‘ ടീം .എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടൽ എക്സ്സലൻസിയിൽ വച്ചാണ് അണിയറ പ്രവർത്തകർ ഒന്നടങ്കം സന്തോഷം പങ്കിടുന്നത് .
വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്.
oru yamandan premakadha success celebration
