സീരിയലുകളിൽ നിന്നും അനുഭവിച്ച ദുരനുഭവങ്ങൾ – നടി അഞ്ചു
By
വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം അഞ്ചു അരവിന്ദ് മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. വിവാഹശേഷം ബെംഗളൂരുവിലായിരുന്നു അഞ്ജു. ഒരു മകളുണ്ട് അഞ്ജുവിന്. ഇപ്പോള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. സീരിയലുകളില്‍ നിന്ന് ആദ്യ കാലത്ത് കുറേയേറെ ദുരനുഭവങ്ങള്‍ ഉണ്ടായെന്ന് അഞ്ജു പറയുന്നു.
സിനിമയിലെ പോലെ തന്നെ സീരിയലുകളിലും തിളങ്ങിയ താരമാണ് അഞ്ജു. നൃത്തമായിരുന്നു അഞ്ജുവിന്റെ ജീവന്‍. നിരവധി സ്‌റ്റേജ് ഷോകളില്‍ തിളങ്ങിയിട്ടുണ്ട്.
സീരിയലുകളില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജു പങ്കുവയ്ക്കുന്നത്. നല്ല വേഷമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ചതിക്കപ്പെട്ട അനുഭവങ്ങളുണ്ട്. മുഴുനീള കഥാപാത്രമാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് രംഗങ്ങളെല്ലാം ചിത്രീകരിച്ച് മടക്കിയയച്ചു. നമ്മളോട് പറയാതെ കഥാപാത്രത്തെ അവസാനിപ്പിക്കുക.
അങ്ങനെ കുറേ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഞ്ജു പറയുന്നു. അതോടെ സീരിയല്‍ നിര്‍ത്തി. ഞാന്‍ ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയെന്നും അഞ്ജു പറയുന്നു. ഇപ്പോള്‍ നാല് സെന്ററുകളുണ്ട്. ബഡായ് ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിലാണ് അഞ്ജുവിന് ക്ഷണം ലഭിക്കുന്നത്. പുതിയ വേഷം താന്‍ ആസ്വദിക്കുകയാണെന്നും അഞ്ജു പറയുന്നു.
anju aravind about troubles in serial locations