Connect with us

കുതിച്ച് പാഞ്ഞു ഒരു യമണ്ടൻ പ്രേമ കഥ ; ആദ്യ ദിന കളക്ഷൻ പുറത്ത് !

Box Office Collections

കുതിച്ച് പാഞ്ഞു ഒരു യമണ്ടൻ പ്രേമ കഥ ; ആദ്യ ദിന കളക്ഷൻ പുറത്ത് !

കുതിച്ച് പാഞ്ഞു ഒരു യമണ്ടൻ പ്രേമ കഥ ; ആദ്യ ദിന കളക്ഷൻ പുറത്ത് !

വലിയ കാത്തിരിപ്പിനൊടുവിലാണ് ദുൽഖർ സൽമാൻ മലായാളത്തിലേക്ക് തിരികെ എത്തിയത് . ആ കാത്തിരിപ്പ് അർത്ഥവത്താക്കി മികച്ച തിരിച്ചു വരവാണ് ദുൽഖർ നടത്തിയത്. ആളുകൾ തന്നെ മിസ് ചെയ്തു തുടങ്ങിയപ്പോൾ കൃത്യമായി പൊങ്ങി ദുൽഖർ സാല്മാൻ .

എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് ഇത്തവണയും വിഷ,്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും എത്തിയത്. സൗബിന്‍ ഷാഹിര്‍, സലീം കുമാര്‍, സംയുക്ത മേനോന്‍ അവരവരുടെ റോളുകള്‍ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്.

ആദ്യദിനത്തിലെ കലക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫോറം കേരളയാണ് വിവിധ സെന്ററുകളിലെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തിരുവനന്തപുരത്തുനിന്നും 9.11 ലക്ഷമാണ് ആദ്ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. 23 ഷോയില്‍ നിന്നായാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. 83.18 ശതമാനാണ് സിനിമയുടെ ഒക്യുപെന്‍സി


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 5.83 ലക്ഷമാണ് സിനിമയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്. 90 ശതമാനമായിരുന്നു സിനിമയുടെ ഒക്യുപെന്‍സി. വാരാന്ത്യങ്ങളില്‍ കലക്ഷന്‍ ഇരട്ടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കാര്‍ണിവല്‍ സിനിമാസില്‍ നിന്നും മികച്ച സ്വീകരണമാണ് ആദ്യദിനത്തില്‍ ചിത്രത്തിന് ലഭിച്ചത്. 19.94 ലക്ഷമാണ് ചിത്രത്തിന് ഇവിടെ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. 80 ശതമാനമായിരുന്നു ഒക്യുപെന്‍സി. 76 ഷോയില്‍ നിന്നുമായാണ് ഈ നേട്ടം സിനിമ സ്വന്തമാക്കിയത്. ആദ്യദിനത്തില്‍ മികച്ച നേട്ടം തന്നെയാണ് ദുല്‍ഖര്‍ ചിത്രം സ്വന്തമാക്കിയത്. വരുംദിനങ്ങളില്‍ കലക്ഷന്‍ ഇരട്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ശക്തമായ താരപോരാട്ടമാണ് ബോക്‌സോഫീസില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച്‌ 28 ന് റിലീസ് ചെയ്ത ലൂസിഫര്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. ബോക്‌സോഫീസില്‍ നിന്നും നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് ചിത്രം കുതിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് പൃഥ്വിയെത്തിയത്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ 12നായിരുന്നു മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. ഇതിനകം തന്നെ 58 കോടി നേടിയ സിനിമ 100 കോടി ലക്ഷ്യമാക്കിയുള്ള കുതിപ്പിലാണ്. ഇതിനിടയിലേക്കാണ് ലല്ലുവും എത്തിയിട്ടുള്ളത്.

oru yamandan premakadha first day collection

More in Box Office Collections

Trending

Recent

To Top